ലക്നൗ : വാരണാസി സന്ദർശിക്കാനെത്തി യുഎൻ ആസ്ഥാനത്തെ 11 നയതന്ത്ര പ്രതിനിധികൾ. കാശിനാഥ് വിശ്വനാഥ് ക്ഷേത്രത്തിലും സാഞ്ചി സ്തൂപയിലും സന്ദർശനം നടത്തിയ ഇവർ ഗംഗാ ഘട്ടിലെ സായാഹ്ന ആരതിയിലും പങ്കെടുത്തു. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പെർമനന്റ് മിഷൻ കൗൺസിലറായ പ്രതിക് മാത്തൂർ ഔദ്യോഗിക ട്വീറ്റിലൂടെ ഇവർക്ക് സ്വാഗതം ആശംസിച്ചിരുന്നു.
കഴിഞ്ഞമാസം യുഎൻ പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി ഇന്ത്യയിൽ സന്ദർശനത്തിനെത്തിയിരുന്നു. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോളജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതുൾപ്പടെ നിരവധി വിഷയങ്ങൾ ചർച്ചാ വിഷയമായി. ഐസിഡബ്ല്യൂഎയിൽ ഐക്യരാഷ്ട്ര സഭയിലെ ഐക്യദാർഢ്യം, സുസ്ഥിരത, ശാസ്ത്രം എന്നീ വിഷയങ്ങളിലെ പരിഹാരമാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ സംവദിക്കുകയും ചെയ്തിരുന്നു.
ജനറൽ അസംബ്ലിയുടെ 77-ാമത് അദ്ധ്യക്ഷനായി ചുമതലയേറ്റതിന് ശേഷമുള്ള കൊറോസിയുടെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു ഇത്. ആഗോളവിഷയത്തിൽ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മുൻനിർത്തി പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ സമീപനരീതിയെയും പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.
Comments