പച്ചക്കള്ളങ്ങളുടെ പെരുമഴയാണ് പ്രതിരോധ ജാഥ; കൊള്ള നടത്തിയതിന്റെ പങ്കു പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക്; പിണറായിയും ​ഗോവിന്ദനും മറുപടി പറയണം: കെ. സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പച്ചക്കള്ളങ്ങളുടെ പെരുമഴയാണ് പ്രതിരോധ ജാഥ; കൊള്ള നടത്തിയതിന്റെ പങ്കു പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്ക്; പിണറായിയും ​ഗോവിന്ദനും മറുപടി പറയണം: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 06:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വലയ്‌ക്കുമ്പോൾ പ്രതിരോധ ജാഥ എന്ന പേരിൽ സിപിഎം പ്രതിഷേധ യാത്ര സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിന്റെ ബുദ്ധി ജീവികൾ നിർദ്ദേശിച്ച ‘പ്രതിരോധ ജാഥ’ എന്ന പേര് എന്തുകൊണ്ടും യോ​ഗ്യമാണ്. പിണറായി വിജയൻ സർക്കാരിന്റെ അഴിമതി, സ്വർണക്കള്ളക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ കോഴ, പെട്രോൾ-ഡീസൽ സെസ്, വിലക്കയയറ്റം, മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലെ കൊള്ള എന്നിവയുൾപ്പടെ ഓരോ ദിവസവും പുറത്തു വരുന്ന തട്ടിപ്പുകളുടെയും കൊള്ളയുടെയും ജനദ്രോഹ നടപടികളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള ജാഥയാണ് ഗോവിന്ദന്റെ പ്രതിരോഥ ജാഥ എന്ന് സുരേന്ദ്രൻ വിമർശിച്ചു.

ശതകോടിയുടെ കൊള്ളയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടന്നിരിക്കുന്നത്. കേവലം രണ്ട് ഉദ്യോഗസ്ഥർ നടത്തിയ അഴിമതിയല്ല ഇത്. ഉന്നതന്മാരായ രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണയോടു കൂടിയാണ് ഇത്തരം തട്ടിപ്പുകൾ നടന്നിരിക്കുന്നത്. ജനങ്ങളുടെ ദുരിതാശ്വാസ നിധിയിൽ നടന്ന തട്ടിപ്പിൽ പിണറായി വിജയനും എം.വി ഗോവിന്ദനും ജനങ്ങളോട് മറുപടി കൃത്യമായി പറയണം. കോഴിക്കോട്ട് പ്രതിരോധ യാത്രയ്‌ക്ക് വന്ന വാഹനങ്ങളെല്ലാം മാഹിയിൽ നിന്നുമാണ് പെട്രോൾ അടിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനങ്ങളും അകമ്പടി പോകുന്ന പോലീസ് വാഹനങ്ങളും എല്ലാം മാഹിയിൽ നിന്നും പെട്രോൾ അടിക്കുന്നു. ഇതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം. കേന്ദ്രത്തിൽ നിന്നും 20,000 കോടി കിട്ടാനുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നു. 40,000 കോടി രൂപ കിട്ടാനുണ്ടെന്ന് ജാഥയിൽ ഗോവിന്ദൻ പറഞ്ഞു നടക്കുന്നു. എന്ത് കൊട്ട കണക്കാണിത്. ഏത് വകയിലാണ് കേരളത്തിന് ഇത്രയധികം പണം ലഭിക്കാനുള്ളത്. ജനങ്ങളെ കബളിപ്പിക്കുകയാണ് സിപിഎം.

കേരളത്തിന് എന്താണ് കേന്ദ്രം നൽകുന്നതെന്ന് കൃത്യമായ ജനങ്ങളിലേയ്‌ക്ക് ബിജെപി എത്തിക്കും. പച്ചക്കള്ളങ്ങളുടെ ഒരു പെരുമഴയാണ് ജാഥയിലുടനീളം ഗോവിന്ദൻ പറയുന്നത്. ഇതൊന്നും ജനങ്ങൾ വിശ്വസിക്കുന്നില്ലെന്ന് സിപിഎം മനസ്സിലാക്കണം. ശിവശങ്കർ ജയിലിൽ കിടക്കുകയാണ്. മറ്റൊരാൾ ഇഡിക്ക് മുന്നിൽ ഹാജരാകില്ല എന്ന വാശിയിലാണ്. ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് നന്നായി അറിയാം. കൊള്ള നടത്തിയതിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്കാണ് പോയത്. ഇതിനുള്ള ഉത്തരം സി.എം രവീന്ദ്രനും ശിവശങ്കരനും പറയണം. പാവങ്ങളുടെ പണം കൊള്ളയടിക്കുന്നത് മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള രണ്ടു പേരാണ്. ഇതിനെപ്പറ്റി മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. കോൺഗ്രസിനെ പോലെ എല്ലാത്തിലും അഡ്ജസ്റ്റുമെന്റ് ചെയ്യുന്ന പരിപാടി ബിജെപിക്കില്ല. ഞങ്ങൾ ശക്തമായി പ്രതികരിക്കും. വ്യാജ സർക്കാർ എന്ന് പറഞ്ഞാൽ അത് പിണറായി സർക്കാരാണ് എന്നും സുരേന്ദ്രൻ തുറന്നടിച്ചു.

Tags: BJPCPMK Surendranprathirodha jadha
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies