ത്രിപുരയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും പിന്നിട്ട് ബിജെപി.ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ബിജെപിയ്ക്ക് ശുഭസൂചനയാണ് നൽകുന്നത്. നിലവിൽ 40 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. തിപ്ര മോത്ത 11 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. ഏഴ് സീറ്റുകളിൽ സിപിമ്മും ലീഡ് ചെയ്യുന്നു.
60 നിയമസഭ സീറ്റുകളിൽ ബിജെപി, സിപിഎം-കോൺഗ്രസ്, തിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാൽ നൂറ്റാണ്ട് നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ, 60 സീറ്റുകളിൽ 36 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ വടക്ക് കിഴക്കൻ ജനവിധിയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ
Comments