കണ്ണൂർ: കരിയില കത്തിക്കുന്നതിനിടയിൽ പൊള്ളലേറ്റ് സ്ത്രീ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചെപ്പമല സ്വദേശിനി പൊന്നമ്മയാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെ കരിയിലയ്‌ക്ക് തീയിടുന്നതിനിടയിൽ അബദ്ധത്തിലാണ് പൊന്നമ്മയുടെ ദേഹത്തേക്ക് തീ പടർന്നത്.
കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ തീപിടുത്തം വ്യാപകമായിരുന്നു. ഇത് ഭയന്നാണ് പൊന്നമ്മ മുൻകൂട്ടി കരിയിലകൾക്ക് തീയിടാൻ ശ്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികൾ തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
Comments