ചെന്നൈ: തമിഴ്നാട് ഇറോഡിൽ വിശ്വാസവഞ്ചന കാട്ടിയെന്നാരോപിച്ച് കാമുകി കാമുകന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു. കാർത്തി എന്ന യുവാവിന്റെ മുഖത്താണ് കാമുകി മീന തിളച്ചെണ്ണയൊഴിച്ചത്. മീനയോട് കാർത്തി പ്രണയത്തിലായിരുന്നെന്നും
എന്നാൽ ഇപ്പോൾ മറ്റൊരു സ്ത്രീയുമായി വിവാഹത്തിലാകാൻ പോകുന്നതറിഞ്ഞാണ് യുവതി കാമുകനെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു.
അപകടത്തിന് ഇരയായ കാർത്തി വർണ്ണാപുരം സ്വദേശിയാണ്. ഇയാൾ ബന്ധുവായ മീന ദേവിയുമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പോകുന്നതറിഞ്ഞ മീന ആക്രമിക്കുകയായിരുന്നു. തർക്കത്തിനൊടുവിലാണ് മീന കാർത്തിയുടെ ദേഹത്തേക്ക് തിളച്ച എണ്ണ ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവാവിന്റെ നിലവിളികേട്ട് അയൽക്കാർ ഓടിക്കൂടുകയും യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആക്രമണത്തിൽ കാർത്തിക്ക് മുഖത്തും കൈകളിലും പൊള്ളലേറ്റു. തുടർന്ന് മീനയെ പോലീസ് അറസ്റ്റ് ചെയ്തു.
Comments