ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്) ഉദ്യോഗസ്ഥർക്ക് പരിക്ക്. ഇന്ന് ഉധംപൂർ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിലാണ് വാഹനാപകടമുണ്ടായത്. സംഭവത്തിൽ നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
സിആർപിഎഫ് 137ാം ബറ്റാലിയനിൽ നിന്നുള്ളവരാണ് പരിക്കേറ്റ സൈനികരെന്നാണ് വിവരം. ക്വിക്ക് റെസ്‌പോൺസ് ടീം (ക്യുആർടി) വാഹനത്തിൽ പട്രോളിംഗ് നടത്തുകന്നതിനിടെ പിന്നിൽ നിന്ന് ഒരു ട്രക്ക് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ സൈനികരെ കത്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണ്. കേസ് രജിസ്റ്റർ ചെയ്യ്തെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് വിനോദ് കുമാർ പറഞ്ഞു.
Comments