ശസ്ത്രക്രിയ കഴിഞ്ഞ് പാതി മയക്കത്തിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കി; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശസ്ത്രക്രിയ കഴിഞ്ഞ് പാതി മയക്കത്തിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കി; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 07:57 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ശസ്ത്രക്രിയയ്‌ക്ക് വിധേയായ യുവതിയെ അറ്റൻഡർ പീഡനത്തിരയാക്കിയതായി പരാതി. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അക്രമത്തിനിരയായത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലാണ് പീഡനം നടന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്‌ക്ക് ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടുവന്നതിന് ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചുകഴിഞ്ഞ് തിരികെ വന്നു. ഈ സമയം മറ്റൊരു രോഗിയുടെ നില ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയമാണ് യുവതിയ്‌ക്ക് നേരെ അതിക്രമം നടന്നത്. മയക്കം മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് ഭർത്താവിനോടാണ് വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

ഐസിയുവിലെ നഴ്‌സിനോട് പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരും വിവരങ്ങൾ ശേഖരിച്ചു. സംഭവമന്വേഷിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് മൂന്നംഗ ആഭ്യന്തര സമിതിയെ രൂപീകരിച്ചു. അഡീഷണൽ സൂപ്രണ്ട്,ആർ എം ഒ, നേഴ്‌സിങ് ഓഫിസർ തുടങ്ങിയവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങൾ. അതേസമയം വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്. ഒളിവിലായ അറ്റന്ററെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടന്നാണ് വിവരം. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശനന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags: rape attemptKOZHIKODE MEDICAL COLLEGEAttender
Share
Tweet
SendShare

More News from this section

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

Latest News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

‘വത്സൻ തില്ലങ്കേരിയുടെ കോളജിലെ വിദ്യാർത്ഥികളിൽ ഹിന്ദുത്വ ചിന്ത വളരാതിരിക്കാൻ സിപിഎം വക കോളജ്!!! ഇസ്ലാമികബോധം വളരുമെന്ന് ഭയന്ന് ഇതുവരെ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ടോ?’: ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies