ഡാറ്റാ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്ക് പിന്നാലെ ഫ്രാൻസിൽ ടിക് ടോകിന് നിരോധനം. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും ടിക് ടോക് ഒഴിവാക്കണമെന്നാണ് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്. ടിക്ടോകിന് പുറമേ ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ ജനപ്രിയ സമൂഹമാദ്ധ്യമങ്ങൾക്കും ഫ്രാൻസ് സർക്കാർ നിരോധനം ഏർപ്പെടുത്തി. ഫ്രഞ്ച് ട്രാൻസ്ഫർമേഷൻ ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രി ട്വിറ്ററിലൂടെ ഔദ്യോഗികമായി വിവിരം പങ്കുവെയ്‌ക്കുകയായിരുന്നു.
‘ ഞങ്ങളുടെ അഡ്മിനിസ്‌ട്രേഷനുകളുടെയും സിവിൽ സർവീസുകളുടെയും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി, സർക്കാർ ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ ഫോണുകളിൽ ടിക്ടോക് പോലുള്ള വിനോദ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു.’ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രി ട്വീറ്റ് ചെയ്തു.
ട്വിക് ടോക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനും പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകൾ ആവശ്യമായ സൈബർ സുരക്ഷയും ഡാറ്റാ പരിരക്ഷയും നൽകുന്നില്ല. കൂടാതെ ഇത് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫോണുകളിലെ ഡാറ്റാ സംരക്ഷണത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിക് ടോകിന്റെയും മറ്റ് ആപ്പുകളുടെയും നിരോധനം ഉടൻ തന്നെ നിലവിൽ വരും.
Comments