ന്യൂഡൽഹി: ലിഫ്റ്റിൽ കുടുങ്ങി ഒൻപത് വയസുകാരന് ദാരുണാന്ത്യം. വെസ്റ്റ് ഡൽഹിയിലെ വികാസ്പുരിയിലാണ് സംഭവം. അഞ്ച് നിലയുള്ള ഫ്ളാറ്റിൽ മുകളിലത്തെ നിലയിലേക്ക് പോകാനുള്ള ബട്ടൺ ഞെക്കിയപ്പോൾ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വാതിലിനിടയിൽപ്പെട്ട് ഞെരിഞ്ഞ് നെഞ്ചിൽ ആഴത്തിൽ മുറിവേറ്റതിനാൽ ആശുപത്രിയിലെത്തിച്ചെങി്കിലും മരണം സംഭവിക്കുകയായിരുന്നു.
ഫ്ളാറ്റിലെ അലക്ക് ജോലിയ്ക്ക് വരുന്ന സ്ത്രീയുടെ കുഞ്ഞിനാണ് മരണം സംഭവിച്ചത്. അമ്മ രേഖ അറിയാതെ അമ്മയ്ക്കൊപ്പം എത്തുകയായിരുന്നു ഒൻപത് വയസുകാരൻ. അലക്കാനുള്ള വസ്ത്രങ്ങൾ ശേഖരിക്കാനെത്തിയതായിരുന്നു രേഖ. ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ കയറിയാണ് വസ്ത്രങ്ങൾ ശേഖരിച്ചത്. ഇതിനിടെയിലാണ് മകൻ ഫ്ളാറ്റിലെത്തിയതും ലിഫ്റ്റിൽ കുടുങ്ങിയതും.
വസ്ത്രങ്ങൾ ശേഖരിച്ച് തിരികെ വന്ന് മകനെ തിരഞ്ഞപ്പോഴാണ് അവനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്ന് പിതാവും പറഞ്ഞു. ഉടൻ ഫ്ളാറ്റിലെത്തി കുട്ടിയെ തിരഞ്ഞു. തുടർന്നാണ് മകൻ ലിഫ്റ്റിൽ കുടുങ്ങിയതായി മാതാപിതാക്കൾ അറിഞ്ഞത്.
Comments