"ഇന്നസെന്റ് ഇനി ഇല്ല" സുദീർഘമായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി
Sunday, June 11 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“ഇന്നസെന്റ് ഇനി ഇല്ല” സുദീർഘമായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി

Janam Web Desk by Janam Web Desk
Mar 28, 2023, 11:52 pm IST
A A

നടൻ ഇന്നസെന്റിന്റെ വേർപാട് നൽകിയ വേദനയിൽ നിന്നും മുക്തി നേടാൻ മലയാളികൾക്ക് ആർക്കും ഇതുവരെ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് പ്രത്യേകിച്ചും.. തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റേട്ടൻ, ഇന്നച്ചൻ.. ഇനിയില്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ് മലയാള സിനിമയിലെ ഓരോ കലാകാരന്മാരും.

അഭിനേതാക്കൾ മുതൽ അണിയറ പ്രവർത്തകർ വരെ, സിനിമയുടെ ഭാഗമാകുന്ന ഓരോരുത്തർക്കും ഏറ്റവും നല്ല ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ചാണ് അവരുടെ പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വേർപാട് വാർത്ത അറിഞ്ഞ് അത്രയധികം സഹപ്രവർത്തർ ഒരുനോക്ക് കാണാൻ ഓടിയെത്തിയതും.

ഇപ്പോഴിതാ മഹാനടൻ മമ്മൂട്ടി ഏറെ സുദീർഘമായ ഒരു കുറിപ്പാണ് ഇന്നസെന്റിനെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. ആദ്യമായി ഇന്നസെന്റിനെ പരിചയപ്പെട്ടത് മുതൽ അവസാന നാളുകൾ വരെ അദ്ദേഹം തനിക്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി. ഇന്നസെന്റുമായുള്ള പഴയകാല ഓർമ്മകൾ, അദ്ദേഹവുമായുള്ള സൗഹൃദം, സംഭാഷണങ്ങൾ, കഥകൾ.. അങ്ങനെയെല്ലാം പങ്കുവച്ചിരിക്കുകയാണ് കുറിപ്പിലൂടെ. ഹൃദയസ്പർശിയായ ആ വാക്കുകളിതാ.. 

ഇന്നസെന്റ് ഇനി ഇല്ല
ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടം തന്നെയാണ് തോന്നുന്നത്. അടുത്ത നിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും. ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നു വരുന്നു എന്നതിൽ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.

ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല.. അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു.
ഇന്നസെന്റിനെ ഞാൻ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തില്‍ ആണ്. ചെറിയ വേഷങ്ങളില്‍ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവര്‍ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു എനിക്ക്.

വേഷങ്ങള്‍ തേടി നടക്കുന്ന കാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂര്‍വ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയില്‍ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിര്‍മാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാസംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാള്‍ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടി വന്നത്. കെ.ജി.ജോര്‍ജ് ആയിരുന്നു സംവിധായകൻ. സിനിമ പശ്ചാത്തലമായ കഥയില്‍ പ്രേംസാഗര്‍ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്. തുടർന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസൻ്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാന്‍ പ്രൊഫസര്‍ മോഹന്‍ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്.

തനി തൃശ്ശൂര്‍ഭാഷസംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാള്‍ക്കുനാള്‍ വളര്‍ന്നു. താരതമ്യേന ജൂനിയറായ ഞാൻ ഇന്നസെന്റുള്‍പ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളില്‍ കാഴ്ചക്കാരനും കേള്‍വിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതല്‍ നല്ല വേഷങ്ങള്‍ കിട്ടിത്തുടങ്ങി. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഞാനും മോഹന്‍ലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയില്‍ അനിരുദ്ധന്‍ എന്ന സെയില്‍സ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്. തൃശ്ശൂര്‍ക്കാരനായ ലോനപ്പന്‍ചേട്ടൻ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാന്‍ ആരുണ്ടെന്ന ആലോചനകള്‍ക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓർമിപ്പിച്ചത്.. സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീന്‍ പൊലിപ്പിച്ചെടുത്തു.

ഒന്നിച്ചുള്ള ആദ്യ സീൻ, പിന്നീട് എത്രയോ അധികം സിനിമകളില്‍ ഞാനും ഇന്നസെൻ്റും ഒരുമിച്ചഭിനയിച്ചു. 1995-ല്‍ അമ്മ സംഘടന രൂപവത്കരിക്കുമ്പോള്‍ ഇന്നസെൻ്റ് മുന്‍നിരയിലുണ്ടായിരുന്നു. പിന്നീട് ഭരണ സമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ തീര്‍ത്തും ലളിതമായി അത് കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്‌ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്.

ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാള്‍ പൊട്ടിച്ചിരിച്ചാല്‍ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോൾ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനുമായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്.

എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടന്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങള്‍ മനസിലെത്തും. ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം.. ഇടയ്‌ക്കിടയ്‌ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓര്‍മവരും. അപ്പോള്‍ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാന്‍ ഇന്നസെന്റിനെ വിളിച്ചിരുന്നു..

അദ്ദേഹം പോയപ്പോൾ നഷ്ടമായത് ഒരു വ്യക്തി, നടൻ, സംഘടകൻ, സാമാജികൻ സഹൃദയൻ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്. എനിക്ക് നഷ്ടമായതും ഇത്രയും പേരെയാണ്. ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്‌ക്കാന്‍ എത്തിയതും. ഉള്ളില്‍ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്‌ക്കട്ടെ.. സന്തോഷം പകരട്ടെ.. അതിനപ്പുറത്തേക്ക് ക്യാൻസർ വാർഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാന്‍…!

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: MAMMOOTTYInnocent
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘ഭ്രഷ്ടചാരി ബച്ചാവോ അഭിയാൻ’: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

Next Post

വീട്ടുപകരണങ്ങൾ ഫാം ഹൗസിലേക്ക് മാറ്റും; വേഗത്തിൽ ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ; ഓഫീസ് ജീവനക്കാർക്ക് നിർദ്ദേശം

More News from this section

കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണ്; കോൺഗ്രസുകാർ സ്വയം പാർട്ടിയെ ചവിട്ടിതാഴ്‌ക്കാൻ ശ്രമിക്കുകയാണ്: ആർ ചന്ദ്രശേഖരൻ

കോൺഗ്രസ് രാജ്യത്ത് നാമാവശേഷമാകുകയാണ്; കോൺഗ്രസുകാർ സ്വയം പാർട്ടിയെ ചവിട്ടിതാഴ്‌ക്കാൻ ശ്രമിക്കുകയാണ്: ആർ ചന്ദ്രശേഖരൻ

കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

പാകിസ്താനിൽ 14-കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവം; കുട്ടിയെ വീട്ടുകാർക്കൊപ്പം വിടാതെ കോടതി; കേണപേക്ഷിച്ച് പെൺകുട്ടി

പാകിസ്താനിൽ 14-കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവം; കുട്ടിയെ വീട്ടുകാർക്കൊപ്പം വിടാതെ കോടതി; കേണപേക്ഷിച്ച് പെൺകുട്ടി

എന്റെ ഫോട്ടോ മോഹൻലാൽ കണ്ടാൽ സന്തോഷം; ആന്റണി പെരുമ്പാവൂർ ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്

എന്റെ ഫോട്ടോ മോഹൻലാൽ കണ്ടാൽ സന്തോഷം; ആന്റണി പെരുമ്പാവൂർ ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്

വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

കേന്ദ്രം കേരളത്തെ അവണഗണിക്കുന്നു എന്നത് കളവ് ; മോദിസർക്കാർ കേരളത്തെ ചേർത്തുപിടിച്ചു : കെ സുരേന്ദ്രൻ

റിപ്പോർട്ടറുടെ അറസ്റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റം: കെ. സുരേന്ദ്രൻ

Load More

Latest News

വൻ വളർച്ച കാഴ്ച വെച്ച് ഖാദി മേഖല; ചരിത്രത്തിൽ ആദ്യമായി 1.34 ലക്ഷം കോടിയുടെ വിറ്റുവരവ് സ്വന്തമാക്കി; പിന്നിൽ പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശങ്ങളും പ്രചരണവും

വൻ വളർച്ച കാഴ്ച വെച്ച് ഖാദി മേഖല; ചരിത്രത്തിൽ ആദ്യമായി 1.34 ലക്ഷം കോടിയുടെ വിറ്റുവരവ് സ്വന്തമാക്കി; പിന്നിൽ പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശങ്ങളും പ്രചരണവും

‘മതാടിസ്ഥാനത്തിലുള്ള സംവരണം അംഗീകരിക്കില്ല; മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം’; നിലപാട് ആവർത്തിച്ച് അമിത് ഷാ

‘മതാടിസ്ഥാനത്തിലുള്ള സംവരണം അംഗീകരിക്കില്ല; മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധം’; നിലപാട് ആവർത്തിച്ച് അമിത് ഷാ

ജനൽ തുറന്നത് മാത്രം ഓർമയിൽ; വെല്ലുവിളികൾ തരണം ചെയ്‌തൊരു വിജയം; പെല്ലറ്റ് തോക്ക് കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട പെൺകുട്ടിയ്‌ക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം

ജനൽ തുറന്നത് മാത്രം ഓർമയിൽ; വെല്ലുവിളികൾ തരണം ചെയ്‌തൊരു വിജയം; പെല്ലറ്റ് തോക്ക് കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട പെൺകുട്ടിയ്‌ക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം

നാല് സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനം ആരംഭിച്ച് അമിത് ഷാ; ഗുരുദ്വാരയിൽ എത്തി ദർശനം നടത്തി

നാല് സംസ്ഥാനങ്ങളിലേക്കുള്ള സന്ദർശനം ആരംഭിച്ച് അമിത് ഷാ; ഗുരുദ്വാരയിൽ എത്തി ദർശനം നടത്തി

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.21 കോടിയുടെ സ്വർണം പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.21 കോടിയുടെ സ്വർണം പിടികൂടി

മഹാരാജ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം; പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു

മഹാരാജ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം; പ്രിൻസിപ്പലിനെ ചോദ്യം ചെയ്തു

സൈന്യത്തിലും ഇവർ പുലി തന്നെ; ഇന്ത്യൻ ആർമിയിൽ ചേർന്ന 5 ഇതിഹാസ വാഹനങ്ങൾ

സൈന്യത്തിലും ഇവർ പുലി തന്നെ; ഇന്ത്യൻ ആർമിയിൽ ചേർന്ന 5 ഇതിഹാസ വാഹനങ്ങൾ

ശ്രീ ചണ്ഡി മന്ദിറിൽ കയറി പായ വിരിച്ച് നമസ്‌കരിച്ച സംഭവം; പ്രതി അൻവർ അലി അറസ്റ്റിൽ

ശ്രീ ചണ്ഡി മന്ദിറിൽ കയറി പായ വിരിച്ച് നമസ്‌കരിച്ച സംഭവം; പ്രതി അൻവർ അലി അറസ്റ്റിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies