ചെന്നൈ: ഓസ്കർ പുരസ്കാരം നേടിയ ദി എലിഫന്റ് വിസപറേഴ്സ് എന്ന് ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ പാപ്പാൻ ദമ്പതികൾ ബൊമ്മനും ബെല്ലിയും. പുതുതായി ഇവർ സംരക്ഷിച്ചു വന്നിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു. നാലു മാസം പ്രായമുളള കുട്ടിയാനയാണ് ചരിഞ്ഞത്. വയറിളക്കമാണ് മരണകാരണമെന്നാണ് വിവരം.
ഇന്നലെ മുതലാണ് കുട്ടിക്കൊമ്പന് വയറിളക്കം ഉണ്ടായത്. അമ്മയുടെ പാലിന് പകരം കൊടുത്തിരുന്ന കൃത്രിമപാൽ ദഹിക്കാതിരുന്നതായിരുന്നു വയറിളക്കത്തിന് കാരണമെന്ന് ആനയെ പരിശോധിച്ച ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു. അർദ്ധ രാത്രിയോടെ ആയിരുന്നു അന്ത്യം.
മാർച്ച് പതിനാറിനായിരുന്നു ധർമപുരി ജില്ലയിലെ കിണറ്റിൽ നിന്ന് രക്ഷിച്ച കുട്ടിയാനയെ മുതുമലയിൽ എത്തിച്ചത്. ആനയുടെ സംരക്ഷണം ബൊമ്മനേയും ബെല്ലിയേയും ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്കൊമ്പൻ ബൊമ്മനും ബെല്ലിയുമായി നല്ല ഇണക്കത്തിലായിരുന്നു.
Comments