ഹൈദരാബാദ് : രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഒബിസി സമുദായത്തെ അപമാനിക്കുന്ന സമീപനത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നേതാക്കളുടെ പരാമർശങ്ങൾക്കും നദ്ദ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും വിവിധ പാർട്ടി ഓഫീസുകൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കോൺഗ്രസ് നേതാക്കൾ വാക്കുകളുടെ മഹത്വം മറന്നു. ‘മോദി തേരി കബർ ഖുദേഗി’ എന്നാണ് അവർ പറയുന്നു. ഒരു ദേശീയ പാർട്ടിയുടെ ഭാഷ നോക്കൂ. ഈ നിലയിലേക്ക് തകർന്നിട്ടും ഈ പാർട്ടിക്ക് നാണമില്ല”ലോയെന്നും നദ്ദ ചോദിച്ചു.
ഒബിസി വിഭാഗത്തോടുള്ള രാഹുൽ ഗാന്ധിയുടെ മനോഭാവം നല്ലതല്ലെന്നും, അനാദരവ് നിറഞ്ഞ വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും നദ്ദ പറഞ്ഞു. രാജ്യം ഇത് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മോദി തേരി കബർ ഖുദേഗി’ എന്ന് കോൺഗ്രസ് പറഞ്ഞപ്പോൾ ജമ്മു കശ്മീർ മുതൽ കച്ച് വരെയുള്ള ജനങ്ങൾ ‘മോദി തേരാ കമൽ ഖിലൈഗാ’ എന്നാണ് പറഞ്ഞതെന്നും നദ്ദ പറഞ്ഞു. രാഹുൽ ഗാന്ധി കോടതിയോട് മാപ്പ് പറയാൻ തയ്യാറായില്ല. എന്നാൽ പിന്നീട് കോടതി തന്നെ ശിക്ഷിച്ചപ്പോൾ അതിനെ ‘അനീതി’ എന്ന് വിളിച്ചെന്നും രാഹുൽ ,അഹങ്കാരിയാണെന്നും” ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
Comments