പത്തനംതിട്ട: സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജനെതിരെ പോസ്റ്റർ. ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഓശാന ഞായർ ദിവസം തന്നെ പോസ്റ്റർ എത്തിയത് വലിയ ശ്രദ്ധ നേടി.
സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. സഭയുടെ സപോൺസേർഡ് സ്ഥാനാർത്ഥിയാണ് വീണ ജോർജ്ജ്് എന്നുള്ള ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച വീണ വളരെ പെട്ടന്നാണ് പാർട്ടിയിൽ ഉയരുന്നത്. ഒന്നാം പിണറായി സർക്കാരിലെ മികച്ച മന്ത്രിമാർ പലരും പിന്തള്ളപ്പെട്ടപ്പോഴും സഭയിലെ പുതുമുഖത്തിന് മന്ത്രിസ്ഥാനം ലഭിച്ചത് വാർത്തകൾക്ക് കാരണമായിരുന്നു. ഓർത്തഡോക്സ് യുവജനത്തിന്റെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയന്റെ പേരും പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിണാറായി വിജയൻ നീതി നടപ്പിലാക്കണമെന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
Comments