അസാധാരണമായ ശരീരപ്രകൃതിയോടെ ജനിക്കുന്ന മൃഗങ്ങൾ എന്നും കൗതുകമാണ്. അത്തരത്തിൽ ഓസ്‌ട്രേലിയയിലെ വടക്കൻ ക്വീൻലാന്റിന് സമീപത്തെ കൈരി ഹോബി ഫാമിലെ ഒരു കോഴിയാണ് ചർച്ച വിഷയം. മറ്റ് കോഴികളിൽ നിന്നും വ്യത്യസ്തനായ ഈ കോഴിക്ക് നാല് കാലുകളാണ് ഉള്ളത്. എന്നാൽ നാല് കാലുകൾ ഉള്ളതിനാൽ പ്രതിസന്ധിയിലാണ് കോഴി. ഈ അസാധാരണത്വം കാരണം മറ്റ് കോഴികൾ അവയുടെ കൂട്ടത്തിൽ കൂട്ടുന്നില്ലെന്നും ഫാം ഉടമ പറഞ്ഞു. മറ്റ് കോഴികൾ അതിനെ നിരന്തരം അക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുകയാണ്.
ഈ കോഴിയ്‌ക്ക് പോളിമെലിയ എന്ന ഒന്നോ അതിലധികമോ അവയവങ്ങൾ വളരുന്ന ഒരു അപൂർവ്വ രോഗാവസ്ഥയാണിത്. കഴിഞ്ഞ ആഴ്ച തന്റെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ കൈരി ഹോബി ഫാം ഉടമയായ ജെസ് ലീമിംഗ് കോഴിയുടെ അവസ്ഥ വിവരിക്കുകയായിരുന്നു. മറ്റ് കോഴികൾ അതിനെ മാത്രം തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതിൽ സങ്കടപ്പെട്ടുകൊണ്ടാണ് ഉടമ കുറിപ്പിട്ടത്.
പോസ്റ്റിന് പിന്നാലെ നിരവധി ആളുകൾ മോശം പോസ്റ്റിട്ടതിന് പിന്നാലെ കോഴിക്ക് നേരെ അപമാനകരമായ കമന്റുകൾ വന്നിരുന്നു. എന്നാൽ കോഴിയുടെ നിസ്സഹായവാസ്ഥ തിരിച്ചറിഞ്ഞ പ്രാദേശിക വന്യജീവി സംരക്ഷകനായ ഒലിവ് നീധം കോഴിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. മാത്രമല്ല ശസ്ത്രക്രിയയിലൂടെ കോഴിയുടെ പ്രശ്‌നം പരിഹരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ തുടർന്ന് കോഴി പുതിയ വീട്ടിലേക്ക് മാറുകയാണെന്ന് ഓസ്‌ട്രേലിയൻ മൃഗസംരക്ഷണ വകുപ്പ് അറയിച്ചു.















