ഡബ്ലിൻ: അയർലാൻഡിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശിനി മരിച്ചു. ഡബ്ലിൻ സിറ്റി വെസ്റ്റിൽ താമസിച്ചിരുന്ന തൃശ്ശൂർ സ്വദേശനി ജിതാ മോഹനൻ (42) ആണ് മരിച്ചത്. ബ്യൂമൗണ്ട് ഹോസ്പിറ്റലിൽ ക്യാൻസറിന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഒരു വർഷമായി ജിത ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഹരീഷ് കുമാറിന്റെ ഭാര്യയാണ് ജിത മോഹൻ. സംസ്കാരം തൃശൂരിലെ വീട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഏറെ നാളായി അയർലാൻഡിലെ സ്ഥിരതാമസക്കാരാണ് ജിതയും ഭർത്താവും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
Comments