ആ പോസ്റ്റ് എന്റേതല്ല; കർദ്ദിനാളിനെതിരെയുള്ള പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ പുതിയ വാദവുമായി കൊടിക്കുന്നിൽ സുരേഷ് എംപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ പോസ്റ്റ് എന്റേതല്ല; കർദ്ദിനാളിനെതിരെയുള്ള പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ പുതിയ വാദവുമായി കൊടിക്കുന്നിൽ സുരേഷ് എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 09:22 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കർദ്ദിനാളിനെ അധിക്ഷേപിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ താൻ അത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന വാദവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. താൻ കർദ്ദിനാളിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടില്ലെന്നും അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അവസാനമായി പോസ്റ്റ് ചെയ്തത് ഈസ്റ്റർ ആശംസകളാണെന്നും മറിച്ച് കർദ്ദിനാളിനെതിരെ ഫേസ്ബുക്കിലൂടെ താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും കൊടിക്കുന്നിൽ അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയെയും അനുകൂലിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിമുഖത്തിൽ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ അധിക്ഷേപിച്ച് കൊടിക്കുന്നിൽ എംപി ഫേസ്ബുക്കിൽ പ്രതികരണം നടത്തിയത്. ‘കേരളത്തിലെ ഇടയന്മാരെല്ലാം സുഖിച്ച് ജീവിക്കുന്നവർ ആണെന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം കർദ്ദിനാളിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. എന്നാൽ മിനിട്ടുകൾക്കകം പോസ്റ്റ് എംപിയുടെ ഔദ്യോഗിക പേജിൽ നിന്നും പിൻവലിപ്പെട്ടു. പിന്നാലെ താൻ അത്തരം ഒരു പ്രതികരണം നടത്തിയിട്ടില്ലെന്ന വാദവുമായാണ് അദ്ദേഹം രംഗത്തുവരുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

“ഞാൻ കർദിനാളിനെതിരെ നടത്തിയെന്ന പേരിൽ എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജവും , തീർത്തും അടിസ്ഥാനരഹിതവും ആണെന്ന് വ്യക്തമാക്കട്ടെ.

എന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പേജിൽ നിന്ന് അവസാനമായി നൽകിയ പോസ്റ്റ് ഇരുപത്തിമൂന്ന് മണിക്കൂറുകൾക്ക് മുൻപ് ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ടുള്ളത് മാത്രമാണ്. എന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ഈ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്, അത് സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളും തീർത്തും വ്യാജവും , തികച്ചും തെറ്റായതും ആണെന്നും വീണ്ടും ആവർത്തിക്കുന്നു. എന്റെ ഔദ്യോഗിക പേജിൽ നിന്ന് വന്ന അവസാന പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ഇവിടെ ചേർക്കുന്നു.”

എന്നാൽ പോസ്റ്റ് പിൻവലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാൽ നിറഞ്ഞിരിക്കുകയാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പുതിയ പോസ്റ്റിന്റെ കമന്റ് ബോക്‌സ്.

Tags: Cardinal
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies