എലിയെ കൊന്നു; യുവാവിനെതിരെ 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്; സംഭവമിങ്ങനെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എലിയെ കൊന്നു; യുവാവിനെതിരെ 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്; സംഭവമിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: എലിയെ കൊന്ന കേസിൽ 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. എലിയുടെ വാലിൽ കല്ലുകെട്ടി, അഴുക്കുചാലിൽ മുക്കി കൊന്ന കേസിലാണ് യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കാണ് കേസെടുത്തത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. എലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. എലിയ്‌ക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അണുബാധയെ തുടർന്നുണ്ടായ ശ്വാസംമുട്ടൽ മൂലമാണ് എലി ചത്തത്.

മൃഗസംരക്ഷകനും മൃഗസ്‌നേഹിയുമായ സാമൂഹിക പ്രവർത്തകൻ വികേന്ദ്ര ശർമയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. എലിയെ രക്ഷിക്കാനായി അഴുക്കുചാലിൽ ഇറങ്ങിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം 10 രൂപ മുതൽ 2,000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 429 പ്രകാരം (മൃഗങ്ങളെ കശാപ്പ് ചെയ്യുക) അഞ്ച് വർഷത്തെ തടവ് അല്ലെങ്കിൽ പിഴ അല്ലെങ്കിൽ ഇവ രണ്ട് ഒന്നിച്ചും ലഭിക്കാവുന്ന കുറ്റമാണ്.

എലികളെയും കാക്കകളെയും കൊല്ലുന്നത് തെറ്റല്ലെന്നും ഇവ ഹാനികരമായ ജീവികളാണെന്നും യുവാവിന്റെ പിതാവ് ആരോപിച്ചു. മൺ പാത്രങ്ങൾ എലികൾ നശിപ്പിച്ചതായും അതുവഴി വൻ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായതായും പിതാവ് പറഞ്ഞു. മകനെതിരെ നടപടിയെടുത്താൽ ആട്, കോഴി, തുടങ്ങിയ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നവർക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന എലിവിഷം പോലുള്ള വിൽക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും പിതാവ് ആരോപിച്ചു.

Tags: chargesheet
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies