മലപ്പുറം: ഗ്ലാസ്സ് പാളി ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിയ്ക്ക് ദാരുണാന്ത്യം. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം നടന്നത്. കൊട്ടാരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപത്തുള്ള പ്ലൈവുഡ്-ഗ്ലാസ് ഷോറൂമിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും ലോറിയിലെത്തിയ ഗ്ലാസ്സ് പാളികൾ ഇറക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ലോറിയില്‍നിന്ന് ക്രെയിനുപയോഗിച്ച് ഇറക്കുന്നതിനിടെ ഗ്ലാസ് പാളി ചരിഞ്ഞ് സിദ്ദിഖിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.
ലോറിയ്ക്കും ഗ്ലാസിനും ഇടയില്‍പെട്ട സിദ്ദിഖിനെ ഉടന്‍തന്നെ വളാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
Comments