തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ വെച്ച് യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ച പ്രതിയെ ഫോർട്ട് പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി ഷിഹാബുദ്ദീനാണ്(27) പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
അമ്മയ്ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ, ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചാല സ്വദേശിയായ ഇയാളെ ചാലയിൽനിന്ന് തന്നെയാണ് പിടികൂടിയത്. അക്രമത്തിന് ഇരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.
Comments