നീണ്ട ഇടവേളകൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു എന്ന വാർത്ത മലയാള സിനിമാ പ്രേമികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാജിക്ക് ഫ്രെയ്മ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുകയാണ് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ഗോപിയുടെയും ബിജുമേനോന്റെയും കണ്ണുകൾ ഉൾപ്പെടുത്തി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ. ഗരുഡൻ എന്നാണ് ചിത്രത്തിന്റെ പേര്.
അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ-ജിനേഷ് എം, തിരക്കഥ- മിഥുൻ മാനുവൽ തോമസ്, ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, സംഗീതം- ജെക്സ് ബിജോയ്, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ, ആർട്- അനീസ് നാടോടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
11 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണിത്. കളിയാട്ടം, പാത്രം, എഫ്‌ഐആർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഇരവരും കൈ കോർത്തപ്പോൾ പിറന്നിട്ടുണ്ട്. അക്കൂട്ടത്തിലേയ്‌ക്ക് ഗരുഡനും ഉണ്ടാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 2010-ൽ ‘രാമരാവണൻ’ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്.
Comments