മഴയെയും പൂക്കളെയും ചിത്രശലഭങ്ങളെയും നോക്കി പാടിയ വരികള്‍ ആഗ്്ന യാമിയ്ക്ക് നല്‍കിയിരിക്കുന്നത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സാണ്. കുന്നോളം സംശയങ്ങളുമായി എല്ലാ കാര്യങ്ങളിലെയും ഭംഗിയാസ്വദിച്ച് നിരവധി കൗതുകങ്ങളും ചോദ്യങ്ങളും പാട്ടില്‍ നിറച്ച് അഞ്ചുവയസുകാരി കരസ്ഥമാക്കിയിരിക്കുന്നത് പ്രായം കുറഞ്ഞ കവിയത്രിയെന്ന പദവിയാണ്. ആഗ്ന യാമിയുടെ മുപ്പത് കവിതകളടങ്ങിയ ആദ്യ പുസ്തകം ‘വര്‍ണപ്പട്ടം’ കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്.
മനസ്സിലുണ്ടാവുന്ന എല്ലാ ചിന്തകളെയും കോര്‍ത്തിണക്കി മുറിഞ്ഞു പോവാത്ത വരികളായി പാടിയും പറഞ്ഞും കേള്‍പ്പിക്കുമായിരുന്നു ആഗ്ന യാമി. ആഗ്നയ്ക്ക് മൂന്ന് വയസ്സ് ആയപ്പോഴാണ് കാണുന്നതിനോടൊക്കെ കുശലാന്വേഷണം നടത്തി പാട്ടുകള്‍ ഉണ്ടാക്കി പാടുന്നതായി ശ്രദ്ധയില്‍ പെടുന്നതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ആദ്യമൊക്കെ പാടുന്നതില്‍ ഒരു താളവും രസവും തോന്നിയെന്നും അങ്ങനെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും ആഗ്നയുടെ അമ്മ ശ്രുതി സുബ്രഹ്മണ്യന് പറഞ്ഞു. റെക്കോര്‍ഡ് ചെയ്തവയില് പലതുമ നഷ്ടമായതോടെ അമ്മ പാട്ടുകള്‍ എഴുതി വയ്ക്കുകയായിരുന്നു.
അഞ്ച് വയസിനുള്ളില്‍ മുപ്പത് കവിതകളടങ്ങിയ പുസ്തകമായ വര്‍ണപ്പട്ടം രചിച്ചത് ഇങ്ങനെയാണ്. ഇതിനൊപ്പം തന്നെ തന്റെ ആദ്യ കവിതാസമാഹാരത്തിന്റെ കവര്‍ ചിത്രവും കവിതകളുടെ ചിത്രീകരണവും നിര്‍വഹിച്ചതും ആഗ്ന തന്നെയായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് അഞ്ചിനായിരുന്നു വര്ണപ്പട്ടത്തിന്റെ പ്രകാശനം നടന്നത്.
മുത്താലം വിദ്യാനികേതനിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് ആഗ്ന. ആഗ്നയുടെ അച്ഛന് അജയ് ശ്രീശാന്താണ് പുസ്തകം ഇന്ത്യാ ബുിക്ക് ഓഫ് റെക്കോര്‍ഡ്സ് സെലക്ഷനായി അയച്ചത്.
Comments