കൊക്കകോള കമ്പനിയുടെ പ്ലാച്ചിമടയിലെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നു; എതിർത്ത് സമരസമിതി; നഷ്ടപരിഹാരം നൽകാതിരിക്കാൻ സർക്കാരിന്റെ ഒത്തുകളിയെന്ന് ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊക്കകോള കമ്പനിയുടെ പ്ലാച്ചിമടയിലെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നു; എതിർത്ത് സമരസമിതി; നഷ്ടപരിഹാരം നൽകാതിരിക്കാൻ സർക്കാരിന്റെ ഒത്തുകളിയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 04:00 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോളയുടെ ഭൂമി സംസ്ഥാന സർക്കാരിന് നൽകാനുള്ള നീക്കത്തിൽ വിമർശനവുമായി കൊക്കകോള വിരുദ്ധ സമര സമിതി. ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകാതിരിക്കാൻ സർക്കാരും കൊക്കകോള കമ്പനിയും തമ്മിൽ ഉണ്ടാക്കിയ ഒത്തുകളിയാണ് ഭൂമി ഏറ്റെടുപ്പെന്ന് സമര സമിതി ആരോപിച്ചു. എന്നാൽ കമ്പനിയുടെ പ്രവർത്തനം മൂലം ദുരിതം അനുഭവിച്ചവർക്ക് സഹായകമാകാനാണ് സർക്കാർ നീക്കമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്ലാച്ചിമടയിലെ കൊക്കകോളയുടെ  ഭൂമി സർക്കാരിന് നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ കൊക്കകോള ബിവറേജ് ലിമിറ്റഡ് മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ കമ്പനിയുടെ പുതിയ നീക്കം സർക്കാരുമായുള്ള ഒത്തുകളിയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. പ്ലാച്ചിമട ഇരകൾക്ക് അർഹമെന്ന് കണ്ടെത്തിയ നഷ്ടപരിഹാര ബില്ലിലെ 216 കോടി രൂപ നൽകുന്ന കാര്യത്തിൽ ഒരു നീക്കുപോക്കും ഇല്ലെന്നിരിക്കെ സർക്കാർ നീക്കം വഞ്ചനപരമാണ്. നഷ്ടപരിഹാര തുക സംബന്ധിച്ച് ഉറപ്പുകൾ ലഭിക്കാതെ കമ്പനി ഏറ്റെടുക്കൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സമരസമിതി അറിയിച്ചു.

എന്നാൽ കൊക്കകോള കമ്പനി ഏറ്റെടുക്കൽ നഷ്ടപരിഹാരത്തെ ബാധിക്കില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. നഷ്ടപരിഹാരം സംബന്ധിച്ച കേസ് നടക്കുകയാണ്, കമ്പനി പ്രവർത്തനം മൂലം ദുരിതമനുഭവിച്ചവർക്ക് സഹായകമാകനാണ് സർക്കാർ നീക്കം. കമ്പനി ഭൂമി വെറുതെ കിടന്ന് നശിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

കമ്പനിയുടെ 35 ഏക്കർ ഭൂമിയിൽ കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിന്റെ നിർമ്മാണത്തിനുള്ള സാങ്കേതിക സഹായം നൽകാൻ സന്നദ്ധമാണെന്നും കൊക്കകോള കമ്പനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തർക്കങ്ങളില്ലാതെ പതുക്കെ കേരളം വിടാനാണ് കമ്പനി തീരുമാനം. അതേസമയം നാളെ കൊക്കകോള വിരുദ്ധ സമരത്തിന്റെ 21-ാം വാർഷികമാണ്. തുടർ സമരങ്ങൾ ഉൾപ്പെടെ സമരസമിതി നാളെ പ്രഖ്യാപിക്കും.

Tags: Coca-Cola
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies