കൊച്ചി : കശ്മീരിൽ നിന്നുള്ള കുടുംബ ചിത്രം പങ്ക് വച്ച് സിപിഐ നേതാവ് ജി കൃഷ്ണപ്രസാദ് . ഹരിപ്പാട് മുൻ സിപിഐ സ്ഥാനാർത്ഥി കൂടിയായിരുന്ന കൃഷ്ണപ്രസാദ് ‘ ഭൂമിയിലെ സ്വർഗ്ഗം കാശ്മീർ..#കശ്മീർ യാത്രയുടെ ആദ്യദിവസം ഞാനും കുടുംബവും കാശ്മീരിലെ പരമ്പരാഗത വേഷത്തിൽ.‘ എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് .
അതേസമയം പ്രത്യേകപദവി എടുത്തുകളയാൻ മോദി സർക്കാർ നിശ്ചയദാർഢ്യം കാണിച്ചതു കൊണ്ട് മാത്രമാണ് ഇന്ന് കുടുംബത്തോടൊപ്പം കൃഷ്ണപ്രസാദിന് അവിടെ നിന്ന് ചിത്രങ്ങൾ പകർത്താൻ പറ്റുന്നതെന്ന് ചിലരെങ്കിലും ഓർമ്മിപ്പിക്കുന്നുണ്ട് .
കോൺഗ്രസും , കമ്യൂണിസ്റ്റും , പിഡിപിയുമടക്കം നഖശിഖാന്തം എതിർത്തിട്ടും മോദി സർക്കാർ കശ്മീരിനെ ഭീകരമുക്തമാക്കുമെന്ന നയത്തിൽ നിന്ന് അണുവിട ചലിച്ചില്ല . അതുകൊണ്ട് തന്നെ അന്ന് എതിർത്തവർക്കും , സമരം നടത്തിയവർക്കും രഹസ്യമായും , പരസ്യമായും കശ്മീരിൽ സന്ദർശനത്തിനെത്താം , ചിത്രങ്ങളുമെടുക്കാം.
നാട്ടാന പരിപാലന സംഘത്തിന്റെ സംസ്ഥാന തല നേതാവും , ജന്മിയുമായ കൃഷ്ണപ്രസാദ് അടക്കം തൊഴിലാളി വർഗ പാർട്ടിയുടെ പിൻബലത്തിൽ മോദി സർക്കാരിന്റെ ഏത് വികസന പ്രവർത്തനങ്ങളെയും എതിർക്കുന്നുണ്ട് . എന്നാൽ സമാധാനത്തിന് ഭീഷണിയാണെന്ന കാരണത്താൽ മുൻപ് കശ്മീരിൽ പോകാതിരുന്ന കമ്യൂണിസ്റ്റ് നേതാക്കളും മക്കളും ഇന്ന് കശ്മീരിന്റെ സുഖശീതളിമ ആവോളം ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട് . അത് നരേന്ദ്രമോദി ഒരുക്കിയിട്ട സുരക്ഷിത പാതയിലൂടെയാണെന്ന് മറക്കരുതെന്നാണ് ചിലർ ഓർമ്മിപ്പിക്കുന്നത് .
Comments