ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും. ഏപ്രിൽ 30-നാണ് മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡിന്റെ പ്രക്ഷേപണം. ന്യൂയോർക്കിലെ തത്സമയ പ്രക്ഷേപണം ഞായറാഴ്ച പുലർച്ചെ 1.30നാണ്. യുഎന്നിന്റെ ട്രസ്റ്റിഷിപ്പ് കൗൺസിൽ ചേംബറിലാണ് ചരിത്ര സംഭവം നടക്കുക.
ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുക. ഇതിനോടകം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുക. 2014 ഒക്ടോബർ മൂന്നിനാണ് ആദ്യ എപ്പിസോഡ് പ്രക്ഷേപണം ചെയ്തത്. എല്ലാമാസവും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് പരിപാടി. 30 മിനിറ്റ് ദൈർഘ്യമുള്ള ഈ റേഡിയോ പരിപാടിയുടെ 100-ാം പതിപ്പ് ഏറെ ആവേശത്തോടെയാണ് ഇന്ത്യക്കാർ വരവേൽക്കുന്നത്.















