ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജലധാര ശ്രീനഗറിൽ സജ്ജമാക്കുന്നു. ജമ്മുകശ്മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിലാണ് ഏറ്റവും ഉയരം കൂടിയ ജലധാര സ്ഥാപിക്കുന്നത്. ജമ്മുകശ്മീരിലെ ലേക്ക് കൺസർവേഷൻ ആൻഡ് മാനേജ്മെന്റ് അതോറ്റി ഏകദേശം 250 മുതൽ 300 മീറ്റർ വരെയുള്ള വാട്ടർ ജെറ്റുകളാണ് ഇതിനായി സ്ഥാപിക്കുന്നത്. കൂടാതെ, തടാകത്തിൽ കൂടുതൽ ഹൈ-വാട്ടർ ജെറ്റ് സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. ജമ്മു കശ്മീർ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ വർഷം മാർച്ചിൽ ദാൽ തടാകത്തിൽ അഞ്ച് മേഖലകളിലായി ഡാൻസിംഗ് ഫൗണ്ടെയ്നുകൾ സ്ഥാപിച്ചിരുന്നു. കൂടാതെ, 90 മീറ്റർ വരെ ഉയരമുള്ള ഹൈ-വാട്ടർ ജെറ്റുകളും സ്ഥാപിച്ചിരുന്നതായി അധികൃതർ അറിയിച്ചു. ദുബായിലെ പ്രശസ്തമായ ബുർജ് ഖലീഫയിലെയും സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഫൗണ്ടെയനുകളാണ് നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയത്. എന്നാൽ ഇതിലും ഉയരം ഉണ്ടാകും ശ്രീനഗറിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഫൗണ്ടെയ്നുകൾക്ക്.
Comments