റിയാദ്: സൗദിയിൽ താമസസ്ഥലത്തുണ്ടായ വൻ തീപിടിത്തത്തിൽ നാല് മലയാളികളടക്കം ആറ് പേർ മരിച്ചു. മരണമടഞ്ഞ മലയാളികളിൽ രണ്ടുപേർ മലപ്പുറം സ്വദേശികളാണ്. മേൽമുറി സ്വദേശി ഇർഫാൻ, പൈങ്കണ്ണൂർ സ്വദേശി അബ്ദുൾ ഹക്കീം എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പെട്രോൾ പമ്പ് ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.
മലപ്പുറം സ്വദേശികളിൽ ഒരാൾ വളാഞ്ചേരി സ്വദേശിയാണ്. മരിച്ച മറ്റ് രണ്ടുപേർ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളാണ്.റിയാദിൽ ശുമെയ്സി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയാണ് തീപിടിച്ചത്. കെട്ടിടത്തിലെ എ.സിയിൽ നിന്ന് ഷോർട്ട്സർക്യൂട്ട് ഉണ്ടായി തീപിടിച്ചതാണെന്നാണ് പ്രാഥമിക വിവരം.
Comments