മലപ്പുറം: ഫുട്ബോൾ മൈതാനത്ത് കാട്ടാന ഇറങ്ങി. നിലമ്പൂർ എടക്കര ചമ്പംകൊല്ലി വനാതിർത്തിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവസമയത്ത് മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ആനയെ കണ്ടതോടെ പരിഭ്രാന്തരായി ഓടി.
ഗ്രൗണ്ടിലെത്തിയ ആന കുറച്ച് നേരം ഇവിടെ നിന്നു. കന്നുകാലികളെ മേയ്ക്കാനെത്തിയവരും ഈ സമയത്ത് സമീപത്തുണ്ടായിരുന്നു. തുടർന്ന് നാട്ടുകാരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ ഓടിച്ചത്.
Comments