ഷാരൂഖ് സെയ്ഫിയെ ഒരു സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചു; എലത്തൂർ ഭീകരാക്രമണ കേസിൽ കേരളാ പോലീസ് മറച്ചുവച്ച സുരക്ഷാ വീഴ്ചയുടെ വിവരങ്ങൾ പുറത്ത് 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാരൂഖ് സെയ്ഫിയെ ഒരു സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചു; എലത്തൂർ ഭീകരാക്രമണ കേസിൽ കേരളാ പോലീസ് മറച്ചുവച്ച സുരക്ഷാ വീഴ്ചയുടെ വിവരങ്ങൾ പുറത്ത് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2023, 07:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എലത്തൂർ ഭീകരാക്രമണ കേസിൽ സുരക്ഷാ വീഴ്ച മറച്ചുവച്ച് കേരളാ പോലീസ്. കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വീഴ്ച പുറത്തുവന്നത്. രത്‌നഗിരിയിൽ നിന്ന് കോഴിക്കോട് എത്തിക്കുന്നതിനിടെ ഷാരൂഖ് സെയ്ഫിയെ ഒരു സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്നും പ്രതിയെ സഹായിച്ചവർക്ക് രക്ഷപ്പെടാൻ പോലീസ് സഹായമൊരുക്കിയെന്നുമുള്ള വിവരങ്ങളാണ് ഇതോടെ വ്യക്തമാകുന്നത്.

പ്രതിയുമായി എത്തിയ വാഹനത്തിന് നേരെ ആദ്യ ആക്രമണമുണ്ടാകുന്നത് കേരളാ –  കർണാടക അതിർത്തിയിൽ വച്ചായിരുന്നു. വാഹനം ആക്രമിച്ച് ഷാരൂഖിനെ രക്ഷപ്പെടുത്താൻ ഒരു സംഘം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ട്രാഫിക് ബ്ലോക്കുകളിൽ ഉൾപ്പെടെ ഷാരൂഖിനെ രക്ഷിക്കാൻ പത്തിലധികം തവണ ശ്രമമുണ്ടായി. രണ്ട് വാഹനങ്ങളിലായി പ്രതിയുമായി പോയ വാഹനത്തെ ചിലർ പിന്തുടർന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

കാസർകോട് ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പിയുടെ ബന്ധുവിന്റെ സ്വകാര്യ വാഹനത്തിൽ പ്രതിയെ കേരളത്തിലേക്ക് എത്തിച്ചതിൽ ആദ്യ ഘട്ടത്തിലെ വിമർശനം ഉയർന്നിരുന്നു. സ്വകാര്യ വാഹനവും, വേണ്ടത്ര സുരക്ഷ ഒരുക്കാത്തതും പ്രതിയെ രക്ഷപ്പെടുത്താൻ സഹായം നൽകുന്ന ഘടകങ്ങളായി. രത്‌നഗിരിയിൽ നിന്ന് പ്രതിയുമായുള്ള യാത്രയ്‌ക്കിടെ ഉണ്ടായ ഈ സുരക്ഷാ വീഴ്ച എൻഐഎ പുറത്തുകൊണ്ട് വരുമെന്ന സ്ഥിതിയായപ്പോഴാണ് കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി പിന്നീട് പരാതിയുമായി രംഗത്ത് വന്നത്.

കോഴിക്കോട് ചേവായൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ റിപ്പോർട്ട് സെഷൻസ് കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. റോഡ് മാർഗമുള്ള യാത്രയിൽ ഷാരൂഖ് സെയ്ഫിയ്‌ക്കും , ഡ്രൈവർക്കും പുറമെ രണ്ട് പേർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പ്രതിയ്‌ക്കൊപ്പം ഭീകരാക്രമണത്തിനായി എത്തിയവർ കേരളത്തിൽ തന്നെ ഉണ്ടെന്ന വിവരം നിലനിൽക്കെയായിരുന്നു സുരക്ഷാ വീഴ്ചയ്‌ക്ക് പോലീസ് തന്നെ വഴിയൊരുക്കിയത്.

ആദ്യമുണ്ടായിരുന്ന ഇന്നോവ വാഹനത്തിൽ നിന്ന് ഫോർച്യൂണറിലേക്ക് പ്രതിയെ മാറ്റിയത് ഇതു കൊണ്ടാണെന്നും പോലീസുകാർ തന്നെ സമ്മതിക്കുന്നതാണ് സാഹചര്യം. കോഴിക്കോട് എആർ ക്യാമ്പിൽ എത്തുന്നതിന് മുൻപ് നാല് തവണ വാഹനം മാറ്റിയതിന് പിന്നിലും സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ആദ്യ ഘട്ടത്തിലെ വിമർശനം ഉയർന്നിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാർ അന്വേഷണത്തിന് നേതൃത്വം നൽകിയ കേസിൽ സുരക്ഷാ വീഴ്ച ഉണ്ടായതും, അത് മറച്ചു പിടിക്കാൻ പോലീസ് കാണിച്ച വ്യഗ്രതയും കൂട്ടുപ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് ആക്ഷേപം.

Tags: Train Attack CaseTerroristElathur
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies