ന്യൂഡൽഹി : കർണാടക പരാജയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനക്ഷേമത്തിനും വികസനത്തിനും വേണ്ടിയുള്ള പ്രവർത്തനം ഇനിയും തുടരും. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു
‘ ബി.ജെ.പി.ക്ക് ഇത്രയും വർഷം ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് കർണാടകയിലെ ജനങ്ങൾക്ക് എന്റെ ആത്മാർത്ഥമായ നന്ദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബി.ജെ.പി കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി തുടർന്നും പരിശ്രമിക്കും”- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
Comments