മദ്യപിച്ച് ലക്കുകെട്ട് കയറിവരുന്ന ഭർത്താവ്; പൊറുതി മുട്ടിയ ഭാര്യ സൂത്രവിദ്യ പ്രയോഗിച്ചു; സംഗതി വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യപിച്ച് ലക്കുകെട്ട് കയറിവരുന്ന ഭർത്താവ്; പൊറുതി മുട്ടിയ ഭാര്യ സൂത്രവിദ്യ പ്രയോഗിച്ചു; സംഗതി വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 06:25 pm IST
Facebook
Twitter
WhatsAppTelegram

മദ്യപിച്ച് ലക്കുകെട്ട് ദിവസം വീട്ടിലേക്ക് കയറി വന്ന് വഴക്കുണ്ടാക്കുന്ന ഭർത്താവിനെ ഉത്തരവാദിത്വമുള്ള വ്യക്തിയാക്കി മാറ്റിയ ഭാര്യയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭർത്താവിന്റെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയപ്പോൾ അദ്ദേഹത്തെ ‘നല്ലവഴിക്ക്’ നടത്താൻ സ്വയം മദ്യപാനിയായി അഭിനയിച്ചുകൊണ്ടായിരുന്നു ഭാര്യ തന്റെ ലക്ഷ്യം നിറവേറ്റിയത്.

ആഗ്ര സ്വദേശിനിയുടേതാണ് ഈ അപൂർവ്വ കഥ. ദിവസവും മദ്യപിച്ച് ബോധമില്ലാതെയാണ് അയാൾ വന്നിരുന്നതെന്നും എന്നും വഴക്കിടുമായിരുന്നുവെന്നും യുവതി പറയുന്നു. മദ്യപാനമാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന് ഭർത്താവിനെ പറഞ്ഞുമനസിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ആരും ഇതുവരെ പ്രയോഗിക്കാത്ത വിദ്യ തന്നെ അവൾക്ക് പയറ്റേണ്ടി വന്നു.

മദ്യപിച്ച് ലക്കുകെട്ടതായി ഭാര്യ അഭിനയിക്കാൻ തുടങ്ങി. ബോധമില്ലാതെ സംസാരിക്കുകയും വഴക്കിടുകയും ചെയ്തു. ഭർത്താവ് പെരുമാറിയിരുന്നതുപോലെ ഭാര്യ പെരുമാറാൻ ആരംഭിച്ചു.  മദ്യപിച്ച് എന്നും വഴക്കിടാൻ തുടങ്ങി. ഭർത്താവ് മദ്യപിക്കുന്ന ദിവസം ഭാര്യയും മദ്യപിച്ചിട്ടുണ്ടാകുമെന്ന അവസ്ഥയായി. ഭാര്യയുടെ മദ്യപാനം മൂലം ശല്യവും നാണക്കേടുമായപ്പോൾ ഒടുവിൽ ഫാമിലി കൗൺസിലിങ് സെന്ററിനെ സമീപിക്കാൻ ഭർത്താവ് തീരുമാനിച്ചു.

മദ്യപാനിയാണെന്നും വലിയ ഉപദ്രവമാണെന്നും കൗൺസിലിങ് സെന്ററിൽ ഇരുവരും പരസ്പരം ആരോപിച്ചു. മദ്യപിച്ച് ബോധമില്ലാതെ നിൽക്കുന്ന ഭാര്യ ഭർത്താവിനെ ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അയാൾ കൗൺസിലിങ് സെന്ററിൽ സമർപ്പിച്ചു. മദ്യപാനം മൂലം ഭാര്യ തന്റെ കുടുംബത്തിന് മാനഹാനി വരുത്തി വയ്‌ക്കുന്നതായും അവളുടെ മദ്യപാനം കൊണ്ട് പൊറുതി മുട്ടിയതായും ഭർത്താവ് അറിയിച്ചു.

ഇതോടെ തന്റെ നാടകം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു ഭാര്യ. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അധികൃതരോട് ഭാര്യ വെളിപ്പെടുത്തി. ദിവസവും മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ കയറി വന്ന് വഴിക്കിടുന്ന ഭർത്താവിനെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ മനസിലാക്കിപ്പിക്കാനും കുടുംബത്തെ എത്രമാത്രം ബാധിക്കുന്നുവെന്ന് ബോധിപ്പിക്കാനും വേണ്ടി സ്വയം മദ്യപാനിയായി അഭിനയിക്കുകയായിരുന്നു താനെന്ന് അവർ വ്യക്തമാക്കി. ഇതോടെ കാര്യം മനസിലാക്കിയ അധികൃതർ ഒരു കരാർ എഴുതി ഇരുവരെയും അതിൽ ഒപ്പുവപ്പിച്ചു. ആഴ്ചയിൽ ഒരിക്കൽ മാത്രമേ മദ്യപിക്കൂവെന്ന കരാറിലാണ് ഭർത്താവ് ഒപ്പുവച്ചത്. കൂടാതെ ഭാര്യയുമായി അനാവശ്യമായി വഴിക്കിടില്ലെന്നും തർക്കമുണ്ടാക്കില്ലെന്നും അയാൾ ഉറപ്പുതരികയും ചെയ്തു.

Tags: wifehusbanddrunk
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies