ന്യൂഡൽഹി: നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും. മെയ് 27-നാണ് കൗൺസിൽ യോഗം നടത്താനിരിക്കുന്നത്. സാമ്പത്തികം, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.
നീതി ആയോഗിന്റെ കൗൺസിൽ യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കും. ഇവരെ കൂടാതെ കേന്ദ്ര മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നതായിരിക്കും.
പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയർമാൻ. എല്ലാ വർഷവും നീതി ആയോഗിന്റെ കൗൺസിൽ യോഗം നടത്തും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7-ന് കൗൺസിൽ യോഗം നടന്നിരുന്നു. 2020-ൽ
കൊറോണ മഹാമാരിയെ തുടർന്ന് കൗൺസിൽ യോഗം റദ്ദാക്കിയിരുന്നു. 2015 ഫെബ്രുവരി 8-നായിരുന്നു കൗൺസിലിന്റെ ആദ്യ യോഗം നടന്നത്.
Comments