ശ്രീനഗർ : ജമ്മുകശ്മീരിലെ ശ്രീനഗറിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്‌ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ദാൽ തടാകത്തിൽ പ്രത്യേക അഭ്യാസ പ്രകടനം നടത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ. മെയ് 22 മുതൽ 24 വരെ ദാൽ തടാകത്തിന്റെ സമീപത്തുള്ള ഷെരി കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ (എസ്‌കെഐസിസി) വെച്ചാണ് ജി20 അന്താരാഷ്‌ട്ര ഉച്ചകോടി നടക്കുന്നത്.
കേന്ദ്രഭരണ പ്രദേശത്ത് നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്‌ക്കായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളിലും നടപ്പിലാക്കിയതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അറിയിച്ചു. കൂടാതെ, ജി20 ഉച്ചകോടി പരിപാടിയ്‌ക്ക് ത്രിതല സുരക്ഷ ഏർപ്പെടുത്തുമെന്ന് എഡിജിപി അറിയിച്ചു. ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. മറൈൻ കമാൻഡോകളും ദാൽ തടാകത്തിൽ സമാനമായ സുരക്ഷാ പരിശീലനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു. സൈന്യത്തിന്റെയും എൻഎസ്ജിയുടെയും ഉദ്യോഗസ്ഥർ സഹായത്തിനായി ഉണ്ടാകും.
സംസ്ഥാനത്ത് ജി20 ഉച്ചകോടി പരിപാടി നടക്കുന്നതോടെ വിനോദ സഞ്ചാര മേഖലയ്‌ക്ക് കൂടുതൽ ഉത്തേജനം നൽകുമെന്ന് അധികൃതർ അറിയിച്ചു. സിആർപിഎഫ് കൂടാതെ ബിഎസ്എഫും പോലീസും പരിപാടിയിൽ സന്നിഹിതരാക്കും. ശ്രീനഗറിൽ ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 2023 മെയ് 24 മുതൽ 26 വരെ നടക്കും.
Comments