കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്. മുസ്ലീം ലീഗിന്റെ കാസർകോട് മുളിയാർ പഞ്ചായത്തംഗമായ എംഎസ് മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് പരാതി. ഇയാൾക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തു.
പൊവ്വൽ സ്വദേശിയാണ് പ്രതി. ഏപ്രിൽ 11-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പത്തരയോടെ 16-കാരനെ മയക്കുമരുന്ന് നൽകി പീഡനത്തിന് വിധേയനാക്കുകയായിരുന്നു. പോക്സോ കേസ് ചുമത്തിയതിന്റെ പശ്ചാത്തലത്തിൽ ഇയാളെ മുസ്ലീം ലീഗിന്റെ ചുമതലകളിൽ നിന്ന് നീക്കിയതായി പാർട്ടി അറിയിച്ചു.
Comments