ശ്രീനഗർ: ശ്രീനഗറിൽ നടക്കുന്ന ത്രിദിന ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കാൻ രാം ചരൺ തേജയും. ഗോൾഡൻ ഗ്ലോബ്, ഓസ്‌കാർ വേദികൾക്കുശേഷമാണ് രാംചരൺ ജി20 ഉച്ചകോടി വേദിയിലേക്ക് എത്തുന്നത്. ജി20 പ്രതിനിധികൾക്ക് മുന്നിൽ അദ്ദേഹം ഫിലിം ആൻഡ് ടൂറിസം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്നാണ് താരം ശ്രീനഗറിൽ എത്തിയത്. ജി20 ഉച്ചകോടിയിൽ ഇന്ത്യൻ സിനിമാ വ്യവസായത്തെ പ്രതിനിധീകരിച്ചായിരിക്കും രാംചരൺ സംസാരിക്കുക. 22 മുതൽ മെയ് 24 വരെയാണ് കാശ്മീരിൽ ഉച്ചകോടി നടക്കുന്നത്.
ജി20 ഉച്ചകോടിക്കായി ശ്രീനഗറിൽ എത്തിയ നടന്റെ വിശേഷങ്ങളും ചിത്രങ്ങളും നിർമ്മാതാവ് ശിവ ചെറി ട്വിറ്ററിൽ പങ്കുവെച്ചു. ‘ഞങ്ങളുടെ അഭിമാനം ഞങ്ങളുടെ പ്രിയപ്പെട്ട രാം ചരൺ ശ്രീനഗറിലെത്തിയെന്നും ട്വിറ്ററിൽ കുറിച്ചു. ഇതാദ്യമായാണ് ടോളിവുഡിൽ നിന്നുള്ള ഒരു നടൻ ഇന്ത്യൻ ചലച്ചിത്രമേഖലയെ പ്രതിനിധീകരിച്ച് ആഗോളതലത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നത്.
Comments