കൊച്ചി : താനും മോഹന്‍ലാലും തമ്മില്‍ യാതൊരുവിധ വെറുപ്പോ ശത്രുതയോ ഇല്ലെന്നും ലാലിനെ വളരെ ഇഷ്ടമാണെന്നും ശ്രീനിവാസന്. ലാലിനെ വെറുക്കാനുള്ള എന്തെങ്കിലും കാരണം ഇതുവരെയുണ്ടായിട്ടില്ല. താനും ലാലും ഒന്നിക്കുന്ന സിനിമ ഉടനുണ്ടാകുമെന്നും ശ്രീനിവാസൻ പറയുന്നു. ഞാൻ ഒന്നും ഒളിപ്പിച്ച് വയ്ക്കുന്ന പ്രകൃതക്കാരനല്ല . അത് ആള്‍ക്കാര്‍ക്ക് ഇഷ്ടമായിരിക്കില്ല . പരസ്പരം ശത്രുതയിലാണെന്ന് പറയുന്നതുകൊണ്ട് ആള്‍ക്കാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
മോഹൻലാലിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോൾ സ്ക്രിപ്റ്റ് വായിച്ചിട്ട് അദ്ദേഹം അഭിപ്രായം പറയാറുണ്ട്. അത് സിനിമയ്ക്ക് ഉപകാരപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലുമായി ഒരു പുതിയ സിനിമ ഉണ്ടാകും എന്നും ശ്രീനിവാസൻ പറഞ്ഞു. അതിന് പല ആള്‍ക്കാരും ശ്രമിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ സിനിമയായിരിക്കും ചിലപ്പോള്‍ ആദ്യം നടക്കുക . ഞങ്ങളെ ഒരു സിനിമയില്‍ ഒന്നിപ്പിക്കാൻ സംവിധായകൻ പ്രിയദര്ശന് ആഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടമെന്നും ശ്രീനിവാസൻ പറഞ്ഞു. സത്യന് പ്ലാനൊന്നുമില്ല. പ്രിയന് പ്ലാനുണ്ട് എന്നും ശ്രീനിവാസൻ വ്യക്തമാക്കി.
മോഹന്‍ലാലുമായി അത്ര നല്ല ബന്ധമല്ല തനിക്കുള്ളത് എന്നായിരുന്നു അടുത്തിടെ മോഹന്‍ലാലിനെക്കുറിച്ച് ഒരഭിമുഖത്തില്‍ ശ്രീനിവാസന് വെളിപ്പെടുത്തിയിരുന്നത്. മോഹൻലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ കാപട്യങ്ങളെക്കുറിച്ച് മരിക്കുന്നതിന് മുമ്പ് തുറന്നെഴുതുമെന്നും അദ്ദേഹം പറഞ്ഞിരുന്നു
Comments