മലപ്പുറം: എംഡിഎംഎയുമായി ഡിഗ്രി വിദ്യാർത്ഥി പിടിയിൽ. മലപ്പുറം വാണിയമ്പലത്തുനിന്നാണ് മുഹമ്മദ് നിഹാൽ എന്ന യുവാവിനെ പിടികൂടിയത്. വിദ്യാർത്ഥിയുടെ പക്കൽ നിന്നും 26 ഗ്രാം എംഡിഎംഎ പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിഹാലിനെ പിടികൂടാൻ കഴിഞ്ഞത്. ബെംഗളൂരുവിൽ പഠിക്കുന്ന നിഹാൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Comments