കാസർകോട്: മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടു മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കാസർകോട് പൊവ്വൽ സ്വദേശികളായ അബ്ദുൾ ഷഫീഖ് , മുഹമ്മദ് അനീസ് പിടിയിലായത്. മുഖ്യപ്രതിയായ മുസ്ലീം ലീഗ് പ്രാദേശിക നേതാവും പഞ്ചായത്ത് അംഗമായ മുഹമ്മദ് കുഞ്ഞി ഒളിവിലാണ്.
പീഡനത്തിനിരയായ ആൺകുട്ടികളുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിനോടൊപ്പം, പ്രകൃതി വിരുദ്ധ പീഡനക്കേസിൽ പ്രതിയായ മുഹമ്മദ് കുഞ്ഞി എത്രയും വേഗം ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കണമെന്നാണ് ബിജെപി ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. ഒളിവിൽ തുടരുന്ന മുഹമ്മദ് കുഞ്ഞിയെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതമാക്കി
Comments