''ഇസ്ലാമിന്റെ നിയമം അറിയില്ലേ?'' ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച മുസ്ലീം യുവതിയെ വിചാരണ ചെയ്ത് ഇസ്ലാമിസ്റ്റുകൾ; യുവതിയോട് ഓട്ടോയിൽ പോകാൻ നിർദേശം; വീഡിയോ പുറത്ത്..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇസ്ലാമിന്റെ നിയമം അറിയില്ലേ?” ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച മുസ്ലീം യുവതിയെ വിചാരണ ചെയ്ത് ഇസ്ലാമിസ്റ്റുകൾ; യുവതിയോട് ഓട്ടോയിൽ പോകാൻ നിർദേശം; വീഡിയോ പുറത്ത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 08:08 pm IST
FacebookTwitterWhatsAppTelegram

ഇൻഡോർ: ഹിന്ദു യുവാവിനൊപ്പം മുസ്ലീം യുവതി യാത്ര ചെയ്തതിന് ചോദ്യം ചെയ്ത് ഇസ്ലാമിസ്റ്റുകൾ. യുവതിയെയും യുവാവിനെയും തടഞ്ഞുനിർത്തുകയും 25ഓളം പേരടങ്ങുന്ന ആൾക്കൂട്ടം ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

20-30 ആളുകൾ ചേർന്നായിരുന്നു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും കയ്യേറ്റം ചെയ്തത്. പട്ടേൽ ബ്രിഡ്ജിന് സമീപമുള്ള മദനി ദർബാർ ഹോട്ടലിൽ നിന്ന് അത്താഴം കഴിച്ച് മടങ്ങുകയായിരുന്നു രണ്ട് പേരും. മെയ് 25ന് രാത്രിയായിരുന്നു സംഭവം. ഭാവേഷ് എന്ന യുവാവും നസ്രീൻ എന്ന യുവതിയുമാണ് ഒരുമിച്ച് യാത്ര ചെയ്തിരുന്നത്. ഭാവേഷിന്റെ കൈയ്യിൽ ചരടും നസ്രീൻ ഹിജാബൂം ധരിച്ചിരുന്നു. ഇതുകണ്ടതോടെയാണ് ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ എത്തി ഇരുവരെയും ചോദ്യം ചെയ്തത്.

മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ ഇവരെ സംഘം ചേർന്ന് വളഞ്ഞു. ഒരു ഹിന്ദു പയ്യന്റെ ഒപ്പം കറങ്ങി നടക്കുന്നത് എന്തിനാണെന്നായിരുന്നു ജനക്കൂട്ടം യുവതിയോട് ആരാഞ്ഞത്. ഡിന്നർ കഴിച്ച് മടങ്ങി വരികയാണെന്നും തന്റെ മാതാപിതാക്കളെ അറിയിച്ചാണ് യാത്ര ചെയ്യുന്നതെന്നും നസ്രീൻ യുവാക്കളോട് മറുപടി പറഞ്ഞു. എന്നാൽ ഇതുകേട്ട യുവാക്കൾ വീണ്ടും കയർത്തു. മുസ്ലീമല്ലാത്ത യുവാവിനൊപ്പം നടന്ന് ഇസ്ലാമിനെ ഇകഴ്‌ത്തുകയാണ് ചെയ്യുന്നതെന്ന് ജനക്കൂട്ടം നസ്രീനോട് ആക്രോശിച്ചു.

എന്തുകൊണ്ട് ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം കഴിച്ചില്ലെന്നും ചിലർ വിചാരണ ചെയ്തു. ” ഇസ്ലാം മതവിശ്വാസിയല്ലാത്ത സുഹൃത്തിനൊപ്പം പുറത്തുപോകാം, പക്ഷെ ഓൺലൈനായി ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കാൻ നിനക്ക് പറ്റില്ല അല്ലേ, ഹിജാബിന്റെയും ഇസ്ലാമിന്റെയും നിയമം എന്താണെന്ന് നിനക്കറിയില്ലേ? ” ഇതായിരുന്നു ജനക്കൂട്ടം യുവതിയോട് ചോദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇസ്ലാമിനെ തരംതാഴ്‌ത്തുന്നത് ശരിയല്ലെന്നും മതത്തെ ഇകഴ്‌ത്താൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞ യുവാക്കൾ യുവതിയോട് ബൈക്കിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷ വിളിച്ച് വീട്ടിൽ പോകാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവതിയെയും യുവാവിനെയും ജനക്കൂട്ടത്തിൽ നിന്നും രക്ഷിക്കാൻ ചിലർ എത്തുകയായിരുന്നു. രണ്ട് പേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട ഇവരെ ജനക്കൂട്ടത്തിൽ നിന്നും ഒരാൾ എത്തി കത്തിക്കൊണ്ട് ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഷുഹൈബ്, ഷവേസ് ലാല, മുസാമിൻ, ആമിൻ ലാല, സൈഫ്, അർബാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമത്തിന് ഉൾപ്പെടെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Tags: mobhindu manislamindoreAttackbikehinduHijabWoman
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies