ഹൈദരാബാദ്: തെലുങ്ക് താരം ശർവാനന്ദിന്റെ കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്.
ജൂബിലി ഹിൽസിലെ ഫിലിം നഗറിൽവെച്ച് ശർവാനന്ദിന്റെ റേഞ്ച് റോവർ എസ്യുവി കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ തന്നെ താരത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇക്കാര്യവും താരം ട്വിറ്ററിൽ പങ്കുവെച്ചു.
താൻ സുരക്ഷിതനാണെന്നും വീട്ടിൽ വിശ്രമത്തിലാണെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ശർവാനന്ദ് വ്യക്തമാക്കി. അതേസമയം താരത്തിന്റെ കാർ അപകടത്തിൽപെട്ടതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Comments