ആലപ്പുഴയില്‍ നിയമം കാറ്റില്‍പ്പറത്തി കുതിക്കുന്നത് നിരവധി വിനോദയാത്ര ബോട്ടുകള്‍; പരിശോധന നടത്താതെ സര്‍ക്കാര്‍; ആവശ്യത്തിന് ജീവനക്കാരില്ലെന്നു വാദം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴയില്‍ നിയമം കാറ്റില്‍പ്പറത്തി കുതിക്കുന്നത് നിരവധി വിനോദയാത്ര ബോട്ടുകള്‍; പരിശോധന നടത്താതെ സര്‍ക്കാര്‍; ആവശ്യത്തിന് ജീവനക്കാരില്ലെന്നു വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 02:44 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ബോട്ടപകടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടും ആലപ്പുഴയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിനോദയാത്രാ ബോട്ടുകള്‍. പത്ത് വര്‍ഷം മുന്‍പ് കാലാവധി കഴിഞ്ഞ ബോട്ടാണ് ഇന്നലെ വേമ്പനാട്ട് കായലില്‍ മുങ്ങിയതെന്ന് കണ്ടെത്തി. 2013-ലാണ് ബോട്ടിന്റെ രജിസ്ട്രേഷന്‍ അവസാനമായി പുതുക്കിയത്. ഇതിന് ശേഷം നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. രണ്ടാഴ്ചയ്‌ക്കിടെ പരിശോധിച്ച 65 ബോട്ടുകളില്‍ 59 എണ്ണത്തിനും മതിയായ രേഖകളില്ല എന്ന് കണ്ടെത്തിയിരുന്നു. അതേസമയം പരിശോധന കാര്യക്ഷമമല്ലെന്നും പരാതിയുയരുന്നുണ്ട്. പരിശോധനയ്‌ക്ക് ആകെയുള്ള 3 പേരില്‍ 2 പേര്‍ താല്‍ക്കാലിക ജീവനക്കാരാണ്. ഇതിന് പുറമേ നാല് ദിവസമായി പരിശോധനയും നടക്കുന്നില്ല.

ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ തുടങ്ങി 1500-ഓളം ബോട്ടുകളാണ് ആലപ്പുഴയിലെ കായല്‍ ടൂറിസം മേഖലയിലുള്ളത്. ഈ ബോട്ടുകളൊക്കെയും പരിശോധിക്കുന്നതിനായി ആകെ മൂന്ന് സര്‍വേ ഓഫീസര്‍മാരാണ് തുറമുഖ വകുപ്പിന്റെ കീഴിലുള്ളത്. അതിനാല്‍ തന്നെ നാമമാത്രമായ പരിശോധനയാണ് ഇപ്പോള്‍ നടന്നു വരുന്നത്. താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആകെ 65 ബോട്ടുകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ പരിശോധിച്ചിട്ടുള്ളത്.

ഇതില്‍ 59 എണ്ണത്തിനും മതിയായ രേഖകളില്ല. കൂടാതെ പരിശോധനയില്‍ കണ്ടെത്തിയ 5 ബോട്ടുകള്‍ക്ക് യാതൊരു രേഖയുമില്ലെന്ന് കണ്ടെത്തി. ഇവ 8 വര്‍ഷമായി സര്‍വീസ് നടത്തുന്നവയാണ്. 1500 ബോട്ടുകളില്‍ 800 എണ്ണത്തിന് മാത്രമാണ് ലൈസന്‍സുള്ളത്. ആകെ 650 ബോട്ടുകള്‍ക്ക് സ്ഥിരം ലൈസന്‍സുണ്ട്. 150 ബോട്ടുകള്‍ക്കുള്ളത് താല്‍ക്കാലിക ലൈസന്‍സ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എഴുന്നൂറോളം ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യമാണ് ഇപ്പോഴുള്ളത്.

Tags: AlappuzhakeralaBoat service
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies