1,400 പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ അപകടം; 700ലധികം പേരെ ഇല്ലാതാക്കിയ ബിഹാർ ട്രെയിൻ ദരുന്തം; ലോകത്തെ നടുക്കിയ തീവണ്ടി അപകടങ്ങൾ ഇതെല്ലാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1,400 പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ അപകടം; 700ലധികം പേരെ ഇല്ലാതാക്കിയ ബിഹാർ ട്രെയിൻ ദരുന്തം; ലോകത്തെ നടുക്കിയ തീവണ്ടി അപകടങ്ങൾ ഇതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 11:34 pm IST
FacebookTwitterWhatsAppTelegram

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഒഡിഷയിലെ ട്രെയിൻ അപകടം. 288 പേരുടെ ജീവനെടുത്ത സംഭവം രാജ്യത്തെ അക്ഷരാർത്ഥത്തിൽ നടുക്കി. ഒരു ചരക്ക് ട്രെയിനും രണ്ട് പാസഞ്ചർ ട്രെയിനുകളുമായിരുന്നു അപകടത്തിൽപ്പെട്ടത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ അപകടമാണിതെന്നാണ് വിലയിരുത്തൽ. ട്രെയിൻ ഗതാഗതം ആരംഭിച്ച കാലം മുതൽ നിരവധി ട്രെയിൻ ദുരന്തങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചിച്ചുണ്ട്. ലോകത്ത് നടന്ന ഏറ്റവും മാരകമായ ചില ട്രെയിൻ അപകടങ്ങളെക്കുറിച്ചറിയാം..

ക്വീൻ ഓഫ് ദി സീ ട്രെയിൻ അപകടം, ശ്രീലങ്ക:

2004 ഡിസംബറിൽ ലോകത്തെ ഞെട്ടിച്ച സുനാമിയുടെ ഭാഗമായി ശ്രീലങ്കയിലുണ്ടായ ക്വീൻ ഓഫ് ദി സീ ട്രെയിൻ അപകടമാണ് റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായി കണക്കാക്കുന്നത്. 1,700ഓളം പേരാണ് അപകടത്തിൽ മരിച്ചത്. മുഴുവൻ കോച്ചുകളിലും നിറയെ യാത്രക്കാരുമായി വന്ന ക്യൂൻ ഓഫ് ദി സീ ലൈൻ പാസഞ്ചർ ട്രെയിൻ സുനാമിയുടെ ഭാഗമായി ഉയർന്നുവന്ന വലിയ തിരമാലകളടിച്ച് വെള്ളത്തിൽ മുങ്ങുകയായിരുന്നു. എട്ട് ബോഗികളിലായി സഞ്ചരിച്ച ഭൂരിഭാഗം യാത്രക്കാർക്കും ഇതോടെ ജീവൻ നഷ്ടപ്പെട്ടു.

ബിഹാർ ട്രെയിൻ ദുരന്തം, ഇന്ത്യ:

1981 ജൂണിലായിരുന്നു ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമുണ്ടായത്. മാൻസി നഗരത്തിന് സമീപം ബാഗ്മതി നദിക്ക് കുറുകെയുള്ള പാലം കടന്നുപോകവെ ചുഴലിക്കാറ്റിൽ അകപ്പെടുകയായിരുന്നു പാസഞ്ചർ ട്രെയിൻ. തൽഫലമായി ട്രെയിൻ പാളം തെറ്റി നദിയിലേക്ക് വീണു. ആയിരത്തോളം യാത്രക്കാർ സഞ്ചരിച്ച ട്രെയിനിലെ എഴുന്നൂറിലധികം പേരും അപകടത്തിൽ മരിച്ചു.

സെന്റ് – മൈക്കൽ ഡി മൗറിയൻ ട്രെയിൻ അപകടം, ഫ്രാൻസ്:

1917 ഡിസംബറിൽ 700 യാത്രക്കാരുടെ ജീവനെടുത്ത സംഭവമാണിത്. ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്. സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പ് ബ്രേക്ക് തകരാറിനെ തുടർന്ന് ട്രെയിൻ പാളം തെറ്റി മറിയുകയായിരുന്നു. ഇതോടെ ബോഗികൾക്ക് തീപിടിക്കുകയും ചെയ്തു. ഇറ്റാലിയൻ ഗ്രൗണ്ടിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ആയിരത്തിലധികം ഫ്രഞ്ച് സൈനികർ ട്രെയിനിലുണ്ടായിരുന്നു.

സിയുറിയ റെയിൽ ദുരന്തം, റുമാനിയ:

1917 ജനുവരിയിൽ നടന്ന ദുരന്തത്തിൽ 600ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബ്രേക്ക് തകരാറിനെ തുടർന്ന് പാളം തെറ്റി മറിയുകയും ട്രെയിനിന് തീപിടിക്കുകയുമായിരുന്നു.

ഗ്വാഡലജാര ട്രെയിൻ അപകടം, മെക്‌സിക്കോ:

1915 ജനുവരിയിൽ മെക്‌സിക്കോയിലെ 600-ഓളം പേരുടെ ജീവൻ പൊലിഞ്ഞ ട്രെയിൻ അപകടമാണിത്. കുത്തനെയുള്ള ചരിവിലൂടെ ഇറങ്ങുമ്പോൾ ട്രെയിൻ എഞ്ചിന്റെ ബ്രേക്ക് തകരാറിലാവുകയും കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. തുടർന്ന് മലയിടുക്കിലേക്കാണ് ബോഗികൾ വീണത്.

ഉഫ ട്രെയിൻ ദുരന്തം, റഷ്യ:

1989 ജൂണിൽ റഷ്യയിലെ ഉഫ നഗരത്തിനടുത്ത് നടന്ന ദുരന്തമാണിത്. 575 പേർ അപകടത്തിൽ മരിച്ചു. സോവിയേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ട്രെയിൻ ദുരന്തമാണിത്. രണ്ട് പാസഞ്ചർ ട്രെയിനുകൾ കടന്നുപോകുന്ന സമയത്ത് സമീപത്തെ വാതക പൈപ്പ് ലൈനിൽ സ്‌ഫോടനം ഉണ്ടാവുകയും തുടർന്ന് ട്രെയിനുകൾക്ക് തീപിടിക്കുകയുമായിരുന്നു.

Tags: WorldIndiaTrain Accidents
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies