ആലപ്പുഴ: ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് ഒന്നരവയസ്സുകാരി മരിച്ചു. ചേർത്തല നെടുംമ്പ്രാക്കാട് സ്വദേശികളായ അസ്നയുടെയും മുനീറിന്റെയും മകൾ ഹസ്നയാണ് മരിച്ചത്. കാർ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പനി കൂടിയതിനെത്തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30-ഓടെ ചേർത്തല ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയെ ചേർത്തല താലുക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments