അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 11:00 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേയ്‌ക്ക് കടന്നു. ഇത് സൂചിപ്പിക്കുന്ന റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വരെ തമിഴ്നാട്- കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിന് സമീപത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. കമ്പത്ത് നിന്ന് കാടുമാറ്റിയ ശേഷം അരിക്കൊമ്പൻ അധിക സമയവും കോതയാർ ഡാമിന് സമീപത്തായിരുന്നു കാണപ്പെട്ടിരുന്നത്.

നിലവിൽ അരിക്കൊമ്പന്റെ സഞ്ചാരം മെല്ലെയാണെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു കൈമാറുന്നുണ്ട്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിൽ അരിക്കൊമ്പനെ കഴിഞ്ഞ ദിവസം തുറന്നു വിട്ടതിന് ശേഷവും വലിയൊരു സംഘം തന്നെ അരിക്കൊമ്പനെ സംരക്ഷിക്കുന്നുണ്ട്.

അരിക്കൊമ്പനെ തുറന്നുവിട്ട സ്ഥലത്ത് നിന്ന് കേരളത്തിലേയ്‌ക്കെത്താൻ നാൽപത് കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും. കൂടാതെ നെയ്യാർ വനമേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. അപ്പർകോതയാറിലെത്തി അവിടെ നിന്ന് അംബാസമുദ്രം വഴി തമിഴ്നാട് കന്യാകുമാരി ഡിവിഷനിൽ മൂന്ന് റേഞ്ച് താണ്ടി വേണം കേരള അതിർത്തിയായ വനമേഖലയിലേക്ക് കടക്കാൻ. കളക്കാട് മുണ്ടൻ തുറൈയിലാണ് കേരളവും തമിഴ്നാടും തമ്മിൽ തെക്കൻ മേഖലയിൽ അതിർത്തി പങ്കിടുന്നത്. ഈ പ്രദേശത്ത് എത്തിയാലും നെയ്യാർ വനമേഖലയിൽ പ്രവേശിക്കണമെങ്കിൽ കീഴ്‌ക്കാം തൂക്കായ പ്രദേശം ഏറെ പിന്നിടേണ്ടതുണ്ട്.

നേരത്തെ ചിന്നക്കനാലിലും തമിഴ്നാട്ടിലെ കമ്പം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വളരെ വേഗത്തിലാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. എന്നാൽ, അതേ വേഗത്തിൽ തമിഴ്നാട്-കേരള അതിർത്തിയിലൂടെ നെയ്യാർ വനമേഖലയിൽ സഞ്ചരിക്കാൻ അരിക്കൊമ്പന് നിലവിൽ കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അഗസ്ത്യവനം, പേപ്പാറ നെയ്യാർ വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ വരയാട്ടുമുടി, ആനനിരത്തി പ്രദേശങ്ങളിലേക്കാണ് അരിക്കൊമ്പൻ പ്രവേശിക്കാൻ സാധ്യത കൂടുതൽ.

 

Tags: kanyakumariARIKOMBANkerala
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies