ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 12:50 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ച് കോൺഗ്രസ് സംസ്ഥാന ഘടകം. പശ്ചിമബംഗാൾ പിസിസി അദ്ധ്യക്ഷനും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരിയാണ് ഗവർണർക്ക് കത്തുനൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ജംഗിൾ രാജാണ് നടക്കുന്നതെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളിലെ അണികളെ തിരഞ്ഞുപിടിച്ച് വകവരുത്തുകയാണെന്ന് കത്തിൽ പറയുന്നു.

സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും അരക്ഷിതാവസ്ഥ നിലനിൽക്കുകയാണെന്നും ജനാധിപത്യ മര്യാദകൾ മറന്നുകൊണ്ടാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും ഗവർണർക്ക് നൽകിയ കത്തിൽ അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഈ സാഹചര്യത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സുഖമമായി നടത്തുക എന്നത് സ്വപ്‌ന തുല്യമാണെന്നും അതിനാൽ കേന്ദ്ര സേനയെ വിന്യസിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചൗധരി ഗവർണറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് പ്രവർത്തകരെ അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകിയിരിക്കുന്നത്.

എന്നാൽ ബംഗാൾ കോൺഗ്രസിന്റെ ഈ നീക്കം തിരിച്ചടിയായിരിക്കുന്നത് പാർട്ടിയുടെ ദേശീയ നേതൃത്വത്തിനാണ്. മമതയെ ഏത് വിധേനയും കൂടെ നിർത്തി ദേശീയ തലത്തിൽ വിശാല സഖ്യത്തിന് ശ്രമിക്കുകയാണ് കോൺഗ്രസ്. ലോക്‌സഭയിലെ പാർട്ടിയുടെ നേതാവ് തന്നെ പരസ്യമായി ബംഗാൾ സർക്കാരിനെതിരെ രംഗത്തുവന്നത് സഖ്യ നീക്കങ്ങൾക്ക് തിരിച്ചടിയാകും.

ജൂലൈ എട്ടിനാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. നിയമസഭ തിരഞ്ഞെടുപ്പ് സഖ്യ മാതൃകയിൽ സിപിഎമ്മുമായി കൈകോർത്താണ് കോൺഗ്രസ് മത്സരത്തിനിറങ്ങുന്നത്.

Tags: bengalMAMATAADHIR RANJAN CHOWDHURY
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies