സഹകരണ ബാങ്കുകളുടെ ശാക്തീകരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ; പുതിയ നയ തീരുമാനങ്ങളുമായി കേന്ദ്ര സഹകരണ മന്ത്രാലയം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഹകരണ ബാങ്കുകളുടെ ശാക്തീകരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ; പുതിയ നയ തീരുമാനങ്ങളുമായി കേന്ദ്ര സഹകരണ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 03:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സഹകരണ മന്ത്രാലയം. പുതിയ നാല് നയ തീരുമാനങ്ങളനുസരിച്ച് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ബ്രാഞ്ചുകൾ ആരംഭിക്കാവുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇതിലൂടെ സഹകരണ ബാങ്കുകളുടെ വളർച്ചയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നത്.

അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് മറ്റ് കോമേഷ്യൽ ബാങ്കുകളെ പോലെ വായ്പയെടുക്കുന്നവരുമായി ഒറ്റത്തവണ സെറ്റിൽമെന്റുകളിൽ ഏർപ്പെടാവുന്നതാണ്. ഇതോടൊപ്പം മുൻഗണനാ മേഖലയിലെ വായ്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. 2026 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ആർബിഐയും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളും തമ്മിലുള്ള ഏകോപനവും കേന്ദ്രീകൃതമായ ഇടപെടലു ഉറപ്പാക്കുന്നതിനുള്ള നടപടിയെന്ന നിലയിൽ നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

https://twitter.com/AmitShah/status/1667407909133905920?s=20

സഹകരണ ബാങ്കുകൾക്ക് കിട്ടാനുള്ള വായ്പാ തുക എഴുതിതള്ളാനും വീഴ്ച വരുത്തുന്ന വായ്പാക്കാരുമായി ഒത്തുത്തീർപ്പ് ചർച്ചകൾ നടത്താനുമുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു. ഇതുവരെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും തെരഞ്ഞെടുത്ത നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾക്കും മാത്രമാണ് ഡഡ് അസറ്റ് റെസല്യൂഷനുള്ള അധികാരം ലഭ്യമാക്കിയിരുന്നത്. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ആർബിഐ ഗവർണർ അറിയിച്ചു.

കേന്ദ്ര സർക്കാർ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്ക് തുല്യമായി പരിഗണന നൽകുന്നതിനും പ്രതിജ്ഞബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു. അതിനാലാണ് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Tags: Amit Shahpm modi
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies