തൃശൂർ: തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണായിരുന്നു വയോധികയ്ക്ക് പരിക്കേറ്റത്. തൃശൂർ എളവള്ളി സ്വദേശി കാളിക്കുട്ടി (80)ആണ് മരിച്ചത്.
വീട്ടുപറമ്പിൽ നിന്നിരുന്ന തെങ്ങ് കാറ്റിലും മഴയിലും പെട്ട് കടപുഴകി വീഴുകയായിരുന്നു. തുടർന്ന് വയോധികയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇവർ മരണപ്പെടുകയായിരുന്നു.
Comments