പാലക്കാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 40-ഓളം പേർക്ക് പരിക്ക്. ഷൊർണ്ണൂരിലെ കൂനത്തറയിലാണ് സംഭവം. അപകടത്തിൽ 41 പേർക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ നില ഗുരുതരം.
കൂനത്തറ ആശാദീപം സ്റ്റോപ്പിന് സമീപത്താണ് അപകടം ഉണ്ടായത്. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂരിൽ നിന്ന് പാലക്കാടേക്ക് പോകുകയയിരുന്ന രാജ പ്രഭ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ബസ് പൂർണമായും തകർന്നിട്ടുണ്ട്.
Comments