ഒഡീഷ: ഇന്ദിര ജയിലിലാക്കിയ ലാലുപ്രസാദ് യാദവുമായും നിതീഷ് കുമാറുമായാണ് ഇന്ന് രാഹുൽ കൂട്ടുകൂടുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പാറ്റ്നയിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തെ മുൻനിർത്തിയാണ് അദ്ദേഹം കോൺഗ്രസിന്റെ രാഷ്ടീയ മൂല്യചുതിയെ നിശിതമായി ഭാഷയിൽ പരിഹസിച്ചത്. കാലഹന്ദിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷൻ.
തന്റെ ബാല്യകാലത്താണ് രാഹുലിന്റെ മുത്തശ്ശി ഇന്ദിര, ലാലുപ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ജയിലിൽ അടച്ചത്. ലാലു 22 മാസവും നീതീഷ് 20 മാസവും തടങ്കലിൽ കിടന്നിട്ടുണ്ട്. എന്നാൽ ഇന്ന് അവർ രാഹുലുമായി ചേർന്ന് സഖ്യമുണ്ടാക്കുന്നു. ഇത് കാണുമ്പോൾ ഇവരുടെ രാഷ്ട്രീയ ആശയങ്ങൾക്ക് എന്താണ് പ്രസക്തിയെന്ന് ഞാൻ അത്ഭുതപ്പെടുന്നു ജെ പി നദ്ദ പറഞ്ഞു.
പ്രതിപക്ഷം എവിടെ നിന്ന് തുടങ്ങി. ഇന്ന് എവിടെ എത്തിനിൽക്കുന്നുവെന്നും ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ പാർട്ടി യോഗം ഒരു തമാശയായി ആണ് തോന്നുന്നത്. ഒറ്റക്ക് നിലനിൽക്കാൻ സാധിക്കിലെന്ന് മനസിലായത്തോടെയാണ് പുതിയ കൂട്ടുകെട്ടുകൾക്ക് ഇവർ മുതിരുന്നത് അദ്ദേഹം വ്യക്തമാക്കി.
Comments