അഭിനേത്രിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ് തന്റെ സമൂഹമാദ്ധ്യമങ്ങളിലും യൂട്യൂബ് ചാനലിലും സജീവമാണ്. അടുത്തിടെയായിരുന്നു താരം 24-ാം പിറന്നാൾ ആഘോഷിച്ചത്. ദുബായിൽ വെച്ചായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. വിവാഹശേഷമുള്ള മാളവികയുടെ ആദ്യ പിറന്നാളായിരുന്നു ഇത്. പിറന്നാളാഘോഷം തേജസിന്റെ വീട്ടിൽ വെച്ചായിരുന്നു. വിവിധ ഇടങ്ങളിലായി നടന്ന പിറന്നാൾ ആഘോഷമാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മാളവികയുടെ വാക്കുകൾ…
‘ജനിച്ച ദിവസം സ്മരിക്കുന്നതാണല്ലോ ബർത്ത് ഡേ, അത് ഓരോ വർഷവും നമ്മൾ ആഘോഷിച്ച് കൊണ്ടിരിക്കുന്നു. ഇന്നത്തേത് നല്ല സ്മരണയാണ്. ഓരോ ഏജും ആസ്വദിച്ച് കൊണ്ട് വളരെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ഞാൻ. ഓരോ വർഷവും പല പല എക്സൈറ്റിംഗ് കാര്യങ്ങളും സംഭവിക്കും. സിംഗിൾ സ്റ്റാറ്റസ് മാറിയതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് ഇത്. ഗംഭീരമായ പിറന്നാളാഘോഷമായിരുന്നു ഇത്തവണത്തേത്. തേജസേട്ടനാണ് എനിക്ക് ആദ്യം സർപ്രൈസ് തന്നത്. ദീപുവേട്ടനും നല്ലൊരു ഗിഫ്റ്റ് തന്നിട്ടുണ്ട്. അത് അടുത്ത വീഡിയോയിൽ കാണിക്കുന്നതായിരിക്കും. ദെച്ചുവും എനിക്ക് സമ്മാനം തന്നിരുന്നു. പ്രായം കൂടുന്നുണ്ടല്ലോ എന്നാലോചിക്കുമ്പോൾ സങ്കടമുണ്ട്. എല്ലാ ബർത്ത് ഡേയും ഇങ്ങനെ ആഘോഷിക്കാൻ പറ്റണേ… എന്ന പ്രാർത്ഥനയോടെയായിരുന്നു മാളവിക സംസാരം അവസാനിപ്പിച്ചത്.
എന്നാൽ ഇതിന്റെ ചിലവൊന്നും ഞാനല്ലെന്നായിരുന്നു തേജസിന്റെ കമന്റ്. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉൾപ്പെടെയുള്ള ചിത്രങ്ങൾ കേക്കിലുണ്ടായിരുന്നു. കൂടാതെ ഇരുവശത്തുമായി ചിലങ്കകളും ഉണ്ടായിരുന്നു. വിവാഹശേഷം ഇരുവരും തായ്‌ലൻഡിലേയ്‌ക്ക് യാത്ര പോയിരുന്നു. യാത്രയിലെ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Comments