ന്യൂഡൽഹി : ‘72 ഹുറൈൻ’ ചിത്രത്തിന്റെ ട്രെയിലറിന് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് വിസമ്മതിച്ചതിനു പിന്നാലെ ഡിജിറ്റലായി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി . സഞ്ജയ് പുരൺ സിംഗ് ചൗഹാൻ സംവിധാനം ചെയ്ത ചിത്രത്തിൽ പവൻ മൽഹോത്രയും ആമിർ ബഷീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . അക്രമാസക്തമായ തീവ്രവാദത്തിന്റെ അനന്തരഫലങ്ങൾ കാട്ടിത്തരുന്ന ചിത്രമാണ് ‘72 ഹുറൈൻ’ .
‘നിങ്ങൾ തിരഞ്ഞെടുത്ത ജിഹാദിന്റെ പാത, ആ പാത നിങ്ങളെ നേരെ ജന്നത്തിലേക്ക് കൊണ്ടുപോകും. എന്നേക്കും …”എന്ന ആമുഖത്തോടെയാണ് ട്രെയിലറിന്റെ തുടക്കം . ഇതിൽ കസബ്, ഒസാമ ബിൻ ലാദൻ തുടങ്ങിയ ഭീകരരെയും ട്രെയിലറിൽ കാണിച്ചിട്ടുണ്ട്. ഈ മാസം ആദ്യം, കശ്മീരിലെ പ്രമുഖ മത-രാഷ്ട്രീയ നേതാക്കൾ ’72 ഹുറൈൻ’ എന്ന ചിത്രത്തിലെ മുസ്ലീങ്ങളെ നിഷേധാത്മകമായി ചിത്രീകരിച്ചതിനെ അപലപിച്ചിരുന്നു .
ജിഹാദിനു വേണ്ടി ജീവൻ നൽകുന്ന ഭീകരർക്ക് സ്വർഗ്ഗത്തിൽ ഹൂറികളെ കിട്ടുമെന്നാണ് പല ഭീകരസംഘങ്ങളും വിശ്വസിപ്പിക്കുന്നത് . മരണാനന്തരം നിങ്ങൾക്ക് സ്വർഗം ലഭിക്കുമെന്നും 72 ഹൂറികൾ നിങ്ങളെ സ്വീകരിക്കുമെന്നും പല ഇസ്ലാമിക ഭീകരരും പറയുന്നതും സിനിമയിൽ കാണിച്ചിട്ടുണ്ട്.
താൻ കശ്മീരിൽ നിന്നാണെന്നും അവിടുത്തെ ഓരോ തെരുവുകളിൽ പോലും പലരും സംസാരിക്കുന്നത് ഹൂറികളെ പറ്റിയാണെന്നും നിർമ്മാതാവ് അശോക്പണ്ഡിറ്റ് പറയുന്നു .ഭീകരതയെ എന്നെപ്പോലെ അടുത്ത് ആരും കണ്ടിട്ടില്ല. ഞാനുൾപ്പെടുന്ന പ്രദേശം, അങ്ങനെയുള്ള ഒരിടത്ത് ഞാനുള്ളത്, രാവും പകലും അവരെ നേരിട്ടത് എന്റെ ദൗർഭാഗ്യമാണ്. – അദ്ദേഹം പറഞ്ഞു .
Comments